ചിക്കുന്‍ഗുനിയയെ പറ്റി ഈയിടെ വായിക്കാന്‍ ഇടയായി.900-ഇല്‍ അധികം സാധാരണ ജനങ്ങള്‍ ഇപ്പോളും ചിക്കുന്‍ഗുനിയയുടെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു.കേന്ദ്ര -സംസ്ഥാന , ഭരണ പക്ഷ -പ്രതിപക്ഷ കൊപ്രായങ്ങള്‍ക്കും ഹര്‍ത്താല്‍ നാടകങ്ങള്‍ക്കും ഇടയില്‍ ഇവരുടെ കാര്യങ്ങള്‍ ആരും ഓര്‍ക്കാറില്ല.2 വര്‍ഷം മുമ്പ് ചിക്കുന്‍ഗുനിയ കാരണം ഭര്‍ത്താവ് നഷ്ട്ടപെട്ട ഒരു സ്ത്രീ ഇപ്പോളും ക്യാമറ കളുടെ മുമ്പില്‍ വച്ചു മന്ത്രി വാഗ്ദനം ചെയ്ത സര്‍ക്കാര്‍ ജോലിക്കും , വിധവ പെന്‍ഷനും വേണ്ടി കാത്തിരിക്കുന്നു , ചിക്കുന്‍ ഗുനിയ മൂലം കാല് നിലത്തു കുത്താന്‍ പറ്റാത്ത മകനെയും കൊണ്ടു.
ഹൈകോടതി ബെഞ്ചിന് വേണ്ടി അതില്‍ ഒരു തരത്തിലും കക്ഷി ആവാത്ത പാവ്‌ം ജനങ്ങളുടെ മുകളില്‍ ഹര്‍ത്താല്‍ അടിച്ചേല്പിക്കുന്ന പാര്‍ട്ടികളും , സര്‍ക്കാര്‍ ചിലവില്‍ ഡല്‍ഹിയില്‍ പോയി സമരം നടത്തിയ പാര്‍ട്ടികളും ഒക്കെ ഒന്നു മാത്രം ചെയ്താല്‍ മതി, മുകളില്‍ പറഞ്ഞ പാവ്‌ം ജനങ്ങളെ ഒന്നു ഓര്‍ത്തു നോക്ക്. ജനങ്ങള്ക്ക് ചെകുത്താനെയോ ,കടലിനെയോ തിരഞ്ഞെടുക്കേണ്ട ഒരു ഗതികെടുള്ളതു കൊണ്ടു മാത്രം നിങ്ങളുടെ കോപ്രായങ്ങള്‍ സഹിക്കുന്നു.......