Saturday, June 6, 2009

ഹോട്ടല്‍ റുവാണ്ട. (2006)- (ആഫ്രിക്കന്‍ ഷിന്‍ഡ്ലേഴ്സ് ലിസ്റ്റ്.)

'ആഫ്രിക്കന്‍ ഷിന്‍ഡ്ലേഴ്സ് ലിസ്റ്റ്' എന്ന് വിശേഷിപ്പിക്കപെട്ട ഈ ചിത്രം അടുത്തിടെ രണ്ടു തവണ ടീ.വീ. യില്‍ കാണാന്‍ ഇടയായി.


ആഫ്രിക്കയിലെ റുവാണ്ട യില്‍ ഹുട്ടു (hutu) ടുട്സി (tutsi) വിഭാഗങ്ങള്‍ തമ്മില്‍ 1994 ഇല്‍ ഉണ്ടായ വംശീയ സംഘര്‍ഷങ്ങളില്‍ എട്ടു ലക്ഷത്തില്‍ അധികം ആള്‍ക്കാര്‍ കൊല്ലപെട്ടു എന്നാണ് കണക്കുകള്‍.


ഈ വംശീയ ഹത്യകളില്‍ നിന്നും ഹുട്ടു,ടുട്സി വിഭാഗങ്ങളില്‍ പെട്ട 1200-പരം ആളുകളുടെ ജീവന്‍ , തന്റെ നയതന്ത്രവും കൌശലവും ഉപയോഗിച്ച് രക്ഷിക്കുന്ന ഹുട്ടു വംശജനായ ഒരു ഹോട്ടല്‍ ജീവനക്കാരന്‍ ( താത്കാലിക മാനേജര്‍) ഉടെ കഥ ആണ് സിനിമ. മികച്ച നടനുല്പ്പെടെ മൂന്നു ഓസ്കാര്‍ നോമിനേഷന്‍ ലഭിച്ച ഈ ചിത്രത്തിന്റെ കഥയ്ക്ക് യഥാര്‍ത്ഥ സംഭവങ്ങള്‍ തന്നെ ആധാരം. ഡോണ്‍ ചീടല്‍ (Don Cheadle) അനശ്വരം ആക്കിയ നായകന്‍ ഇന്നും ബല്‍ജിയത്തില്‍ ജീവിക്കുന്ന പോള്‍ റുസസ്ബാഗിനാ ( Paul Rusesabagina) എന്നാ മനുഷ്യനാണ്. (പോള്‍ പറയുന്ന അനുഭവങ്ങള്‍ യാഥാര്‍ഥ്യം അല്ല എന്നൊരു പക്ഷവും ഉണ്ട്.)





പോള്‍ റുസസ്ബാഗിനാ, ഡോണ്‍ ചീടല്‍



'ഭിന്നിപ്പിച്ചു ഭരിക്കുക' എന്നാ കൊളോണിയല്‍ തന്ത്രത്തിന്റെ വിത്തുകളില്‍ നിന്നാണ് റുവാണ്ടന്‍ ജനസംഖ്യയുടെ ഇരുപതു ശതമാനത്തോളം ഇല്ലാതായ കലാപങ്ങള്‍ വളര്‍ന്നത്. ഫ്രാന്‍സ് പോലുള്ള ശക്തികള്‍ കാട്ടിയ പക്ഷപാതത്തിനു ചരിത്രം മാപ്പ് കൊടുകില്ല. വംശീയ വ്യതിയാസങ്ങള്‍ പ്രച്ചരിപ്പിക്കുനത്തില്‍ പല വൈദേശിക പഠനങ്ങളും പ്രചാരണങ്ങളും കാരണം ആയിട്ടുണ്ട്‌. അതുപോലെ കലാപങ്ങള്‍ക്ക് സുലഭമായി ലഭിച്ച ഏ. കെ. 47 പോലുള്ള അത്യാധുനിക ആയുധങ്ങള്‍ പല ആയുധ നിര്‍മ്മാതാകളുടെയും കീശ നിറച്ചിട്ടുണ്ടാവും.


കലാപത്തിനു ബാക്കി പത്രമായി എയിഡ്സ് പോലുള്ള അസുഖങ്ങള്‍ വ്യാപകം..


ഈ സിനിമ കണ്ടപ്പോള്‍ അതെപറ്റി അല്‍പ്പം എങ്കിലും പറയണം എന്ന് തോന്നി.


കൂടുതല്‍ വിവരങ്ങള്‍ ഇന്റര്‍നെറ്റ്‌ ലഭ്യമാണ്.


ചില വിവരങ്ങള്‍ക്ക് വിക്കി യോട് കടപ്പാട്.

5 അഭിപ്രായങ്ങള്‍ ( comments ):

  1. nalla padam aanithu. theercha aayum cinema premikal kaanenda chithram thanne.

    ReplyDelete
  2. രണ്ടുതവണ കണ്ടിട്ടുണ്ട് :)

    ReplyDelete
  3. കണ്ടിട്ടില്ല....വിവരങ്ങള്‍ക്കു നന്ദി...

    ReplyDelete
  4. ഈ പടം മുമ്പ് കണ്ടിരിന്നു. വളരെ നല്ല മൂവി. വളരെ ടെചിങ് അന്ദ് ഷൊകിങ് ആയ കുറെ സീനുകൾ ഉന്റു.

    ReplyDelete
  5. പങ്കു വെച്ചതിനു നന്ദി..

    ReplyDelete