Thursday, December 31, 2009

'ഭ്രമരം' ത്തിന്റെ സബ് ടൈറ്റിലുകള്‍, മോസര്‍ബേര്‍ വക .

മോഹന്‍ലാലിന്‍റെ 'ഭ്രമരം' സിനിമയുടെ ഡി.വി.ഡി. ഈയിടെ മോസര്‍ബേര്‍ (moserbaer) പുറത്തിറക്കിയിരുന്നു.


അതിലെ ചില ഇംഗ്ലീഷ് സബ് ടൈറ്റിലുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?കുറ്റം പറയാന്‍ വേണ്ടി അല്ല. സംഭവം രസം ആണ്. ഇതാ ചില സാമ്പിള്‍.



1. "വീട്ടു ഭരണം മാത്രം അല്ല. ചിലപ്പോള്‍ കൈ വരെ കഴുകി കൊടുക്കേണ്ടി വരും"
സബ് ടൈറ്റില്‍: " Not only house hold work, sometime I have to give his tie also in his hand"



2. "കൂലി.... കൊച്ചിലെ (ചെറുപ്പത്തിലെ) ഞങ്ങള്‍ പിള്ളാര്‍ ഇവനെ അങ്ങനെയാ വിളിച്ചിരുന്നത്‌"
"Boys at cochin always call him Coolie"

3. "സ്റെപ്പിനി ഇല്ലേ?... ശരി നീ പോയി ജാക്കി എടുത്തോണ്ട് വാ "
"You go and bring the jockey"

4. "അണ്ണാറക്കണ്ണാ വാ പൂവാല ചങ്ങാത്തം കൂടാന്‍ വാ"
"Mischievous kanna come. come & join me in the play"


5. "അത് ഇവന് സൈക്കിള്‍ വാങ്ങാന്‍ വേണ്ടി അച്ഛച്ചന്‍ കൊടുത്തതാണ്"
"Father gave me to buy Encyclopedia"

21 അഭിപ്രായങ്ങള്‍ ( comments ):

  1. അമ്മച്ച്യോ :)

    ReplyDelete
  2. മോസര്‍ ബെയര്‍....ഈ ഡാഷിന്റെ മക്കള്‍ ആണൊ ഭ്രമരത്തിന്റെ ഡിവിഡി ഇറക്കിയതു??? കൂടുതല്‍ പേരില്‍ ചിത്രം എത്തിച്ചു പണം ഉണ്ടാക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ ഈ ചെറ്റ കമ്പനിക്കു ഉള്ളൂ.

    പിന്നെ കള്ള വിസിഡി പ്രിന്റില്‍ സിനിമ കാണുന്ന മലയാളികള്‍ക്കു എന്തിനു ഡോള്‍ബിയും ഡിറ്റി എസും ക്വാളിറ്റിയും അല്ലേ?

    ReplyDelete
  3. ഹഹ.... സിനിമയില്‍ ഇങ്ങനെയും ഹാസ്യം ചേര്‍ക്കാംthis is the case of comedy of subtitle( അല്ല പിന്നെ )

    ReplyDelete
  4. kalakki machaaaa....
    Happy new year...

    ReplyDelete
  5. "അത് ഇവന് സൈക്കിള്‍ വാങ്ങാന്‍ വേണ്ടി അച്ഛച്ചന്‍ കൊടുത്തതാണ്"
    "Father gave me to buy Encyclopedia"

    ഇത് വിവര്‍ത്തനം ചെയ്തവന്‍ ഒരു ആംഗലേയ പണ്ഡിതന്‍ തന്നെ.

    ReplyDelete
  6. ഹ ഹ... രണ്ടാമത്തെ ("Boys at cochin") ഞാനും ഒരു മിന്നായം പോലെ കണ്ടായിരുന്നു. പടത്തില്‍ മുഴുകി ഇരുന്നത് കൊണ്ട് കൂടുതലൊന്നും ശ്രദ്ധിച്ചില്ല. എന്തായാലും കണ്ടു പിടിത്തം നന്നായിട്ടുണ്ട്.

    ReplyDelete
  7. ഹ ഹ ഹ...
    എന്റെ ഫേവറിറ്റിനെ വെല്ലാൻ ഇവർക്കൊന്നും, പക്ഷെ, കഴിയുന്നില്ലല്ലോ ജോണേ....
    തകര എന്ന സിനിമ പണ്ടൊരിക്കൽ കാസറ്റിൽ കണ്ടിട്ടുണ്ട്‌ (സിഡി എന്ന സാധനം അന്നില്ല, സി-യുടെ തൊട്ടുമുന്നിലുള്ള ഇംഗ്ലിഷ്‌ അക്ഷരമാണെങ്കിൽ ഓകെ)
    സംഭവം - നായികയുടെ അച്ഛൻ നായികയോട്‌ ദേഷ്യപ്പെടുന്നു, തല്ലുന്നു. നായിക സങ്കടത്തോടെ പൊട്ടിക്കരയുന്നു.
    തകര വന്ന് ആശ്വസിപ്പിക്കുകയാണ്‌.
    പോട്ടെ സുഭാഷിണി (സാരമില്ല എന്ന അർത്ഥത്തിൽ)
    പരിഭാഷ കണ്ടതിപ്രകാരം
    Shall I go, Subhashini?

    ReplyDelete
  8. ഈ പരിഭാഷിയവനെ ഒന്ന് കണ്ടിരുന്നെങ്കില്‍ കുറേ വിറ്റുകള്‍ ഒപ്പിച്ചെടുക്കാമായിരുന്നു! ഒരു വഴിക്ക് പോകുന്നതല്ലേ..:-)

    ഈ സൂക്ഷമനിരീക്ഷണം കലക്കി!

    ReplyDelete
  9. haha...

    ithrayum nalu malayala cinema kanumbol subtitle on cheyarillarnu... ini on cheyyanam.. :)

    ReplyDelete
  10. ha ha ha ah, ithu serikkum comedy thanne

    ReplyDelete