കേന്ദ്രം ഇന്ധന വില വര്‍ധിപ്പിച്ചു.. അവിടെ പ്രതിപക്ഷം പാര്‍ലമെന്‍റില്‍ ബഹളം ഉണ്ടാക്കി ഇറങ്ങി പോക്ക് നടത്തുന്നു.
കേന്ദ്രം ഭരിക്കുന്ന അതേ പാര്‍ട്ടി പ്രതിപക്ഷമായി കേരള നിയമസഭയില്‍ നിന്നും ഇറങ്ങി പോകുന്നു. അതും വിലകയറ്റം പറഞ്ഞ്.
ഇന്ധന വര്‍ധന കാരണം പറഞ്ഞ് ഒരു ഹര്‍ത്താല്‍ കൂടി ജനങ്ങളെ ബുദ്ധിമുട്ടിച്ചു.
ഇനി സംസ്ഥാന സര്‍ക്കാരിനു ബസ് ചാര്‍ജ് കൂട്ടാം.. പഴി കേന്ദ്രത്തിനു കിടക്കും.
തുടര്‍ ദിവസങ്ങളിലും എന്തെങ്കിലും ഒക്കെ കാരണം കണ്ടു പിടിച്ചു നിയമസഭയിലും പാര്‍ലമെന്‍റിലും ഇറങ്ങി പോക്കുകള്‍ ഉണ്ടാവും.
പ്രതിപക്ഷം അവിടെ ഇരുന്നാല്‍ മാത്രമേ അത്ഭുതപ്പെടാന്‍ ഉള്ളു.
ഹര്‍ത്താല്‍,വിലകയറ്റം,ബസ് ചാര്‍ജ് വര്‍ധന ... എല്ലാം സഹിക്കണം പാവം ജനം.
ആരാണ് ഉത്തരവാദികള്‍.
കേന്ദ്രമോ, സംസ്ഥാനമോ അതോ ഈ നാട്ടിലെ ജന്മം തന്നെയോ?
“പ്രതിപക്ഷം അവിടെ ഇരുന്നാല്‍ മാത്രമേ അത്ഭുതപ്പെടാന്‍ ഉള്ളു.”
ReplyDeleteഇവരുടെ ശമ്പളവും ആനൂകൂല്യങ്ങളും പെൻഷനും സഭയിൽ ഹാജരുള്ള സമയത്തിനനുസരിച്ച് നിജപ്പെടുത്തിയെങ്ങിൽ എന്ന് ഞാൻ ആശിച്ച്‌പോകുന്നു!!!!
ഇതിലും ബധം ഓരോ ഓല മടല്‍ എടുത്തോണ്ട് വന്നു വോട്ട് ചെയ്യുന്നവരെ മണ്ടക്ക് നല്ല തല്ലു തരുന്നതായിരുന്നു ല്ലേ
ReplyDeletethere is not enough members to vote for a right candidate. thats the problem.
ReplyDeleteസംശയമെന്ത്?ഈ, നശിച്ച രാഷ്ട്രീയക്കാരുടെ, നാട്ടിലെ ജന്മം തന്നെ!ഹര്‍ത്താല്‍,ബന്ദ്...എന്തിനും,ഏതിലും രാഷ്ട്രീയം.കൂടെ കുറെ ചാനലുകാരും!!!.......ഇതു പോലൊരു സ്ഥലം ലോകത്ത് എവിടെയെങ്കിലും കാണുമോ സ്നേഹിതാ?!!!!
ReplyDelete