Saturday, April 3, 2010

നിങ്ങള്‍ അത് ഉപേക്ഷിച്ചോ? ഇല്ലയോ?

നിങ്ങള്‍ അത് ഉപേക്ഷിച്ചോ ഇല്ലയോ എന്ന് തീര്‍ത്ത് പറയുക.
വെറുതെ വളാ..വളാ.. എന്ന് പറഞ്ഞ് ഉഴപ്പാതെ.
ഉപേക്ഷിച്ചോ ? ഇല്ലയോ? ഒറ്റ വാക്കില്‍ മറുപടി തരിക.
ഉപേക്ഷിച്ചു എങ്കില്‍ നിങ്ങളുടെ കൂടും കുടുക്കയും എടുത്തു സ്ഥലം വിടുക.
അല്ലാതെ മറ്റവര്‍ വരുന്നത് വരെ കടിച്ചു തൂങ്ങി നില്‍ക്കാം എന്നൊന്നും കരുതേണ്ട.
നിങ്ങളെ കൊണ്ട് ഇരട്ട പ്രസവിപ്പിക്കും എന്ന് പറഞ്ഞ് നടക്കുന്ന മറ്റവന്മാരെ നമ്പരുത്
എന്തൊക്കെ വെടക്കാക്കി തങ്ങള്‍ക്കു അടിച്ചെടുക്കാന്‍ പറ്റുമോ എന്ന് ഗവേഷണം നടത്തി നടക്കുകയാണവര്‍.
അല്ലാതെ നിങ്ങളോടുള്ള പ്രേമം കൊണ്ടൊന്നും അല്ല.
എങ്ങനെയും ഉന്തി തള്ളി ഞങ്ങളുടെ കാലം കഴിക്കണം, അത്ര മാത്രം ആണ് അവന്മാരുടെ മനസിലിരുപ്പ്.
അതല്ലേ സഭയില്‍ കയറിയ ഉടനെ മൂട്ട കടി കൊണ്ടത്‌ പോലെ ഇറങ്ങി ഓടുന്നത്.

നിങ്ങള് പോയാല്‍ ഞങ്ങള്‍ക്ക് പുല്ലാണ്. 2500 കോടി സഞ്ചിയില്‍ നിറച്ചു വച്ചിട്ടുണ്ട്.
നിങ്ങള്‍ പോയാല്‍ ഉടന്‍ അതെടുത്തു പ്രയോഗിക്കും.
മൈക്രോ,ഇന്‍ഫോ,ഗൂ... തുടങ്ങിയ ബഹുരാഷ്ട്രകളെ ഒന്നും ഇവിടെ അടുപ്പിക്കില്ല.
ഒരു വടക്കനെ ഇവിടെ ആസ്ഥാന പ്രതിമ ആക്കാന്‍ ശ്രമിച്ചു വെറുതെ നാറിയതാണ്‌ .ആ റബറുകാരന്‍ വെള്ളം നന്നായി കലക്കി മീന്‍ പിടിച്ചു കളഞ്ഞു.
ഇനി പ്രകാശ്‌ മോന്റെയും മോളുടെയും ഒക്കെ മനസ് വായിച്ചേ വല്ലതും ചെയ്യു.
ചുവപ്പ്,നീല ഉടുപ്പും ട്രൌസറും ലുങ്കിയും ഒക്കെ ഇട്ടു നമ്മുടെ ഒരു ലക്ഷം പയലുകള്‍ സ്വതന്ത്ര വെയറുകളില്‍ പണിയും.
ഇനി പണി ഇല്ലെങ്കില്‍ തന്നെ 2500 കോടിയുടെ  പലിശ കൊണ്ട് അവന്മാരെ തീറ്റി പോറ്റും.

സമയം അല്‍പ്പം ശരിയല്ല, ചെയ്യ്ന്നതും പറയുന്നതും ഒക്കെ പാരയാവുന്നു എന്ന് കരുതി നമ്മടെ വീര്യത്തെ തൊട്ടു കളിക്കരുത്.
വെട്ടി നിരത്തി കളയും. പറഞ്ഞേക്കാം.
അപ്പോള്‍ പിന്നെ എത്രയും വേഗം നിങ്ങള്‍ പരിപാടി ഉപേക്ഷിച്ചോ ഇല്ലയോ എന്ന് മലര്‍ന്നു കിടന്നു വിളിച്ചു പറയുക.

(കളി നമ്മളോടാ?)

3 അഭിപ്രായങ്ങള്‍ ( comments ):

  1. ... വരണമെങ്ങിൽ ഇപ്പോൾ വന്നോ, അല്ല കുറച്ച്‌ കാത്തിരുന്ന്‌ ഇരട്ട പ്രസവിക്കാമെന്നോ മറ്റോ കണക്ക്‌കൂട്ടി അടുത്തവർഷമെങ്ങാനും വരാൻ നോക്കിയാൽ ഞങ്ങളുടെ ചുണക്കുട്ടികളെ നാട്ടിലിറക്കി എല്ലാ “സിറ്റിയും” അടിച്ച്‌ പോളിക്കും, അതിന്‌ അവർ ഭയങ്കര “സ്മാർട്ടാ”. ഞാനാണെങ്ങിൽ വെട്ടിനിരത്തലിന്റെ ഉസ്താദും... ഇനി കാരണം, അതിനാണോ പഞ്ഞം, അതിന്റെയൊക്കെ ഫാക്റ്ററിയല്ലെ ഇവിടെ മൊത്തം....

    ReplyDelete