Wednesday, April 28, 2010

യു.ഡി.എഫിന്റെ തലവേദനകള്‍


പഞ്ചായത്ത് തിരഞ്ഞെടുപ്പും, യു.ഡി.എഫ് അധികാരത്തില്‍ വരും എന്ന് കരുതുന്ന അസ്സംബ്ലി  തിരഞ്ഞെടുപ്പും ഒക്കെ അടുത്ത് വരുമ്പോള്‍, ലയിച്ചും, നടന്നു കയറിയും, പിളര്‍ന്നും ഒക്കെ പലരും  യു.ഡി.എഫില്‍ അടുത്ത് കൂടുന്നു. 

ഒടുവില്‍ മാണിയില്‍ ലയിച്ചു പി.ജെ. ജോസ്സഫും വരുന്നത് പലരുടെയും തലവേദന കൂടുകയേ ഉള്ളു .

കുറച്ച് ജനതാദളും, കുറച്ച് ആര്‍.എസ്.പിയും ഒക്കെ പണ്ടേ യു.ഡി.എഫ്. ക്യാമ്പില്‍ ഇടം പിടിച്ചു,
 
പി.ജെ. ജോസ്സഫ്  എല്‍.ഡി.എഫ് വിടുമ്പോള്‍ പിന്നീട് എപ്പോളെങ്കിലും തിരിച്ചൊരു ലയനത്തിന് സാധ്യത ഇട്ടു കൊണ്ട്  ഒരു വിഭാഗം എല്‍.ഡി.എഫില്‍ ഉറച്ചു നില്‍ക്കും.

കോണ്‍ഗ്രസിലെ കരുണാകരന്റെ ഗ്രൂപ്പ്‌ പാരമ്പര്യം അവകാശപ്പെട്ട് അകത്തു നില്‍ക്കുന്ന പദ്മജയും, പുറത്തു കാത്തു നില്‍ക്കുന്ന മുരളീധരനും ഇടയ്ക്കു ഓരോന്നു തട്ടി വിടുന്നുണ്ട്.
യു.ഡി.എഫിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കും വരെ എങ്കിലും മുരളീധരനെ പുറത്തു തന്നെ നിറുത്താന്‍ ഉമ്മന്‍ ചാണ്ടി, രമേശ്‌ ചെന്നിത്തല  തുടങ്ങിയവര്‍ക്കൊക്കെ കഴിയുമോ?

നിയമസഭ തിരഞ്ഞെടുപ്പില്‍  എല്‍.ഡി.എഫിന്റെ അധികാരം നിലനിര്‍ത്താന്‍ ഉള്ള വല്ല മാജിക്കും വി.എസ്സിന്റെ ആവനാഴിയില്‍ അവശേഷിക്കുന്നുണ്ടോ?

1 അഭിപ്രായങ്ങള്‍ ( comments ):

  1. രവിയണ്ണൻ കുപ്പായം തുന്നിയിട്ടുണ്ട്...

    ReplyDelete