Tuesday, June 22, 2010

ഭോപ്പാലും 1500 കോടിയും

25 വര്‍ഷങ്ങള്‍ക്കു ശേഷം ഭോപ്പാല്‍ ദുരന്തത്തിന് ഇരയായവര്‍ക്കായി 1500 കോടിയുടെ പുനരധിവാസ പാക്കേജ്.




ദുരന്തം അട്ടിമറി കാരണം എന്ന് വാദിക്കുന്ന യുണിയന്‍ കാര്‍ബൈഡ് കാരനെ രക്ഷപെടാന്‍ അനുവദിച്ച് ഒടുവില്‍ പിന്നെയും നികുതി പണം കൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ കാരുണ്യം.





ഈ പണം അങ്ങ് താഴെ തട്ടില്‍ എത്തുമ്പോഴേക്കും കുറെ പേരുടെ കീശ കൂടി വീര്‍പ്പിക്കാം.

പിന്നെ അതുവഴി കുറെ വോട്ട് കിട്ടും.



ദുരന്തം നേരിട്ടവര്‍ക്ക് വല്ലതും കിട്ടട്ടെ. നല്ല കാര്യം.

വല്ല മണി ഓര്‍ഡര്‍ ആയോ മറ്റോ ഇത് നേരിട്ട് അയച്ചു കൊടുത്താല്‍ നന്നായിരുന്നു.





ആ സിഖ് കലാപം മൂലം ജീവന്‍ നഷ്ട്ടപ്പെട്ടവര്‍ക്കും വല്ലതും ഒക്കെ കൊടുത്തിട്ടുണ്ടോ..

അഫ്സലിന്റെ സുരക്ഷ മാത്രം ആകരുത് പണം ചിലവിടാന്‍ ഒരു കാരണം.

2 അഭിപ്രായങ്ങള്‍ ( comments ):

  1. നികുതിപണമായാലും ആദ്യം ദുരിതബാധിതർക്ക്‌ നഷ്ടപരിഹാരം നല്കട്ടെ... കേസ്സും കോടതിയെല്ലാം കഴിഞ്ഞ്‌ “വല്ലതും” കിട്ടിയാൽ അത്‌ സർക്കാർ എടുക്കട്ടെ. ഇനിയും ദുരിതബാധിതർ കാത്തിരിക്കേണ്ടതില്ല. 25 കൊല്ലം മുൻപ്‌ വിതരണം ചെയ്യേണ്ട തുകയാണ്‌ ഇപ്പോൾ കൊടുക്കുമെന്ന്‌ പറയുന്നത്‌...

    ReplyDelete
  2. അതെ. ദുരന്തം നേരിട്ടവര്‍ക്ക് എന്തെങ്കിലും കിട്ടുമല്ലോ... അത്രയെങ്കിലുമായി

    ReplyDelete