അളുപുളി: സമ്പൂര്‍ണ സാക്ഷരതയുടെ ഒരു ഗുണമേ.
-***ദേശാഭിമാനി ഓണ്‍ലൈന്‍ ***-
വിലക്കയറ്റത്തിന്റെ എരിതീയിലേക്ക് ജനങ്ങളെ യാകെ വലിച്ചെറിഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ കൊടും ചതിക്കെതിരായ പ്രതിഷേധ കൊടുംക്കാറ്റില്‍ കേരളം നിശ്ചലമായി.
-***മാതൃഭൂമി***-
ഹര്‍ത്താല്‍ പലയിടത്തും അക്രമം; ജനങ്ങള്‍ വലഞ്ഞു .
-***മനോരമ ഓണ്‍ലൈന്‍ ***-
സംസ്ഥാനത്ത് ഇന്നലെ എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പല സ്ഥലങ്ങളിലും അക്രമങ്ങള്‍ അരങ്ങേറി. വാഹനങ്ങള്‍ തടയുകയും കടകള്‍ ബലമായി അടപ്പിക്കുകയും ചെയ്തു,
- *** ദീപിക ഓണ്‍ലൈന്‍ ***-
ജനത്തെ ബന്ദിയാക്കി എല്‍.ഡി.എഫ് ഹര്‍ത്താല്‍. എസ്.ഐ. മാരെ തല്ലി ചതച്ചു.
അളുപുളി: ഒട്ടും പുതുമ ഇല്ലാത്ത ഈ തമാശകള്‍ എന്നാണോ അവസാനിക്കുക.
അത് പോലെ ഈ ഇന്ധന വില വര്‍ധന കേരളത്തിന് മാത്രമോ ബാധകം ?.
ഈ ഹര്‍ത്താല്‍ മറ്റു സംസ്ഥാനങ്ങളിലോ ബംഗാളിലോ ഒക്കെ നടന്നോ?
-*** മാധ്യമം ഓണ്‍ലൈന്‍ ***-
ന്യൂദല്‍ഹി: വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ എം.പി മാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ പാര്‍ലമെന്ററി കമ്മിറ്റി ശിപാര്‍ശ ചെയ്തു. 16.000 രൂപയില്‍ നിന്ന് 80,001 ആക്കാനാണ് ശിപാര്‍ശ.
അളുപുളി: ഈ ഇന്ധനത്തിനും മറ്റും അല്‍പ്പം കൂടെ വില കൂട്ടിയിരുന്നെങ്കില്‍ ഒരു ലക്ഷം തന്നെ ശുപാര്‍ശ ചെയ്യാമായിരുന്നു.
-***മനോരമ ഓണ്‍ലൈന്‍ ***-
സൈനാ നെഹ്വാളില് ഇന്തൊനീഷ്യ ഓപ്പണ്‍ കിരീടം.
അളുപുളി: ഈ മിടുക്കിക്ക് അഭിനന്ദനങ്ങള്‍. മറ്റെന്തു പറയാന്‍. സാനിയ പോയാലെന്താ :)
-***മനോരമ ഓണ്‍ലൈന്‍ ***-
ഒന്‍പതു മരണം കൂടി. 700 പോലീസുകാര്‍ക്ക് പനി.
അളുപുളി: അപ്പോള്‍ പനിക്ക് പോലീസിനെ പേടി ഇല്ല.
മുത്തശ്ശി കണക്കുകളൊക്കെ കൃത്യമായി സൂക്ഷിക്കുന്നുണ്ട്.
പക്ഷെ ഇതൊക്കെ ശ്രീമതി ടീച്ചര്‍ സമ്മതിച്ചു തരുമോ.
This comment has been removed by the author.
ReplyDelete"ഒട്ടും പുതുമ ഇല്ലാത്ത ഈ തമാശകള്‍ എന്നാണോ അവസാനിക്കുക."
ReplyDeleteശരിയാണ്ണ്‍ ....ഹര്‍താലിനോടുള്ള നമ്മുടെ പ്രണയം എന്നാണാവോ അവസാനിക്കുക...?