Wednesday, June 2, 2010

ഇടതിനോട് മമത കുറയുന്നു.

നിയമ സഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് മാധ്യമങ്ങള്‍  വിശേഷിപ്പിച്ച പശ്ചിമ ബംഗാള്‍ മുന്സിപല്‍ തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിനു കൊല്‍ക്കത്ത ഉള്‍പ്പെടെ ഭൂരിപക്ഷം ഭരണ സമതികളിലും അധികാരം നഷ്ട്ടപ്പെട്ടു.

വര്‍ഷങ്ങളായി മമതാ ബാനര്‍ജീ നടത്തിയ ശ്രമങ്ങള്‍ക്ക് ഫലങ്ങള്‍ കണ്ടു തുടങ്ങി. നിയമസഭ തിരഞ്ഞെടുപ്പോടെ ഇടതു പക്ഷത്തിന്റെ കാല്‍ നൂറ്റാണ്ടില്‍ അധികം നിലനിന്ന ഭരണം അവസാനിക്കുമോ?

അച്യുതാനന്ദന്‍ ഒരു വര്ഷം കൊണ്ട് അത്ഭുതങ്ങള്‍  ഒന്നും കാണിച്ചില്ല എങ്കില്‍ ബംഗാളിനു പിന്നാലെ കേരളത്തിലും അടുത്ത തിരഞ്ഞെടുപ്പോടെ ഇടതു പക്ഷത്തിനു ഭരണം നഷ്ട്ടപെടും.അത് കൂടി കഴിയുമ്പോള്‍ സഖാക്കള്‍ എല്ലാം ഒന്ന് ഉണരും. പഴയ കൊടികളൊക്കെ പൊക്കി സമര പരിപാടികളുമായി തെരുവില്‍ ഇറങ്ങും. അപ്പോള്‍ പിന്നെ മുന്‍പും പിന്‍പും നോക്കേണ്ടല്ലോ.

കേരളത്തില്‍ കൊണ്ഗ്രസ്സിനെ വെട്ടുന്ന  ഒരു മമതാ ബാനര്‍ജീ ആവാന്‍ സാക്ഷാല്‍ മാണി കുഞ്ഞിനു കഴിയുമോ.പി.ജെ ജോസെഫിനെ കുഴിയില്‍ വീഴ്ത്തി, മറ്റു പലതും മാണി മനസ്സില്‍ ഉണ്ടാവും.
 
യു.ഡി.എഫ് നോട് പിണങ്ങി മാണി എല്ലാ മണ്ഡലങ്ങളിലും  സ്ഥാനാര്‍ഥികളെ   നിര്‍ത്തുമോ?
കോണ്‍ഗ്രസ്‌  ക്രൈസ്തവ വര്‍ഗീയത വളര്‍ത്തുന്നു  എന്ന് അച്യുതാനന്ദന്‍ ആരോപിക്കുന്നു.
മെത്രാന്മാരും പട്ടക്കാരും   എല്ലാം കൂടി മാണിയെ അങ്ങ് മുഖ്യമന്ത്രി ആക്കി കളയുമോ?
 
ഇനിയും കാത്തിരുന്ന് കാണാം.

2 അഭിപ്രായങ്ങള്‍ ( comments ):

  1. കോണ്‍ഗ്രസ്സിന്റെ ഇറ്റാലിയന്‍ ഗാന്ധിയില്‍ മെത്രാന്മാര്‍ക്കും മനോരമക്കുമൊക്കെ എത്രമാത്രം പിടിപാടുണ്ടെന്നറിയില്ല:)

    ReplyDelete
  2. ഒത്തുതീർപ്പായില്ലെങ്ങിൽ മാണി പുതിയ മുന്നണിയുണ്ടാക്കും. ഒരു പക്ഷെ മുരളിയെ വരെ മനസ്സിൽ കാണുന്നുണ്ട്‌!!!

    വി.എസ്സിന്റെ മാജിക്ക്‌ ഒരു പ്രാവശ്യം വിജയിച്ചു. ഇനി വിജയിക്കണമെങ്ങിൽ കോൺഗ്രസ്സ്‌ തീരുമാനിക്കണം. അവിടെ യുദ്ധം ആരംഭിച്ചുവല്ലോ!

    ReplyDelete