-1ഇന്ത്യാ-പാക് ചര്‍ച്ച മുന്നോട്ട്. സമഗ്രവും സുസ്ഥിരവും അര്‍ത്ഥവത്തുമായ ചര്‍ച്ചയുടെ പാതയിലേക്ക് മടങ്ങി തര്‍ക്ക പരിഹാരത്തിന് ശ്രമിക്കാന്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും വിദേശ കാര്യാ സെക്രട്ടറിമാരുടെ ചര്‍ച്ചയില്‍ ധാരണ.
- ***മനോരമ ഓണ്‍ലൈന്‍ വാര്‍ത്ത***-
അളുപുളി : സമഗ്രം,സുസ്ഥിരം,അര്‍ത്ഥവത്ത്. ഇന്ത്യക്കാര്‍ കരുതി ഇരിക്കുക. കാര്‍ഗില്‍ ,മുംബൈ ഒക്കെ ആവര്‍ത്തിക്കാന്‍ സാധ്യത.
ഇന്ത്യ , ഏഷ്യന്‍ രാജാവ്. ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്.
- ***മനോരമ ഓണ്‍ലൈന്‍***-
അളുപുളി : ഇതിനിടക്ക് അങ്ങനെ ചില സംഭവങ്ങള്‍ ഒക്കെ നടന്നോ? ഈ സംഭവം ഒക്കെ കാണാന്‍ ഇപ്പോളും സമയം കളയുമോ. ഗാംഗുലി തന്നെ അല്ലെ ഇപ്പോളും കാപ്ത്യന്‍.?
കൂട്ടിയ പാല്‍ വില 28 മുതല്‍; നീലക്കവര്‍ ഇനിയും വൈകും.
- *** മാതൃഭൂമി ഓണ്‍ലൈന്‍***-
അളുപുളി : കുപ്പിയിലെ കുടിവെള്ളം, പെപ്സി, കോള തുടങ്ങിയവയുടെ ഒക്കെ വിലയും ആനുപാതികമായി കൂട്ടണം.
സി.എം.എസ്. കോളേജ്പ്രശ്‌നം ഒത്തുതീര്‍ന്നു; വിദ്യാര്‍ഥിയെ പരീക്ഷയെഴുതാന്‍ അനുവദിക്കും
- *** മാതൃഭൂമി ഓണ്‍ലൈന്‍***-
അളുപുളി : വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അക്രമം നടക്കുന്നതിനു മുമ്പു തന്നെ ഇനി സി.എം.എസ് കോളേജ് ഫോര്‍മുല നടപ്പിലാക്കി പ്രശ്നം പരിഹരിക്കണം.
ഇന്ത്യാ-പാക്ക് ചർച്ചയിൽ സമഗ്രമായി എന്തൊക്കെയാണാവോ ഉണ്ടാവുക. ഇനി സമഗ്രം എന്നതിന് വേറെ വല്ല അർത്ഥവും കണ്ടെത്തിക്കാണുമോ ആവോ...
ReplyDeleteഅളുപുളി ഗാംഗുലി വരെ എത്തിയല്ലേ.... ചിലരിപ്പോഴും കപിൽദേവിന്റെ പിന്നിലാ....
ഈ ഏജന്റുമാരുടെ അഹങ്കാരത്തിന്റെ വിലയെന്താണെന്ന് ഇതുവരെ മനസിലായിട്ടില്ല. അതും 28 മുതൽ കൂടുമോ ആവോ.....
അല്ലാ.... എന്തായീ സീഎംഎസ് ഫോർമുല? ഏ പ്ലസ് ബി ഹോൾസ്ക്വയർ ഈക്വൽടു പോലെ വല്ലതുമാണോ? എന്തായാലും നടപ്പാക്കിയതിനുശേഷം ആലോചിച്ചാൽ മതിയല്ലൊ നടക്കുമോ ഇല്ലയോ എന്ന്.....
cms formula kalakki maashey :)
ReplyDelete