Saturday, August 7, 2010

ദുബായിലോട്ട്‌ ഇമെയില്‍ ‌ അയക്കാന്‍ പറ്റുമോ?

കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഒക്കെയായി ബന്ധപ്പെട്ട ചില തമാശകള്‍ പങ്കു വക്കട്ടെ.

എട്ടോ ഒന്‍പതോ വര്ഷം മുമ്പ് മുംബൈയില്‍ കമ്പ്യൂട്ടര്‍ പഠനവും ഇന്റര്‍നെറ്റ്‌ കഫെയില്‍ ജോലിയും ഒക്കെ ആയി കഴിയുന്ന കാലം.
ഇടയ്ക്കു കഫെയില്‍ അടുത്ത ഫ്ലാറ്റിലെ ഒരു സമ്പന്നനായ രത്ന വ്യാപാരി തന്റെ ചെറിയ കുട്ടികളെ 'ഗെയിം' കളിപ്പിക്കാന്‍ കൊണ്ടുവരുമായിരുന്നു.
പക്ഷെ ഒരിക്കലും ഇന്റര്‍നെറ്റ്‌ ഉപയോഗിച്ചിട്ടില്ല.
ഒരു ദിവസം അദ്ദേഹം കയറി വന്നു മുതലാളിയോട് ചോദിച്ച ചോദ്യം ഇങ്ങനെ. 'ദുബായിലോട്ട്‌ ഇമെയില്‍ ‌ അയക്കാന്‍ പറ്റുമോ?'

അതെ കാലം ഞാന്‍ പഠിച്ചിരുന്ന കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ഒരു സര്‍ദാര്‍ജിയും പഠിച്ചിരുന്നു.
അവിടെ പഠിക്കുന്നവര്‍ ഫയലുകള്‍ സേവ് ചെയ്യുന്നത് 'students' എന്ന ഫോള്‍ഡറില്‍ ആയിരുന്നു.
സര്‍ദാര്‍ജിയുടെ വീട്ടില്‍ കമ്പ്യൂട്ടര്‍ ഉണ്ടായിരുന്നു, പക്ഷെ ആരോ ചോദിച്ചപ്പോള്‍ അദ്ദേഹം അതില്‍ ഒന്നും പ്രാക്ടീസ് ചെയ്യുന്നില്ല എന്നറിഞ്ഞു.
അതിനു കാരണം പറഞ്ഞത് വീട്ടിലെ കമ്പ്യൂട്ടറില്‍ ഫയലുകള്‍ സേവ് ചെയ്യാന്‍ 'students' ഫോള്‍ഡര്‍ ഇല്ല എന്നതാണ്.
ഒരു ഫ്ലോപ്പി വാങ്ങി വന്നാല്‍ 'students' ഫോള്‍ഡര്‍ കോപ്പി ചെയ്തു തരാം എന്ന് ഏതോ ഒരു രസികന്‍ പറഞ്ഞതനുസരിച്ച് സര്‍ദാര്‍ജി ഫ്ലോപ്പി വാങ്ങി ഫോള്‍ഡര്‍ കോപ്പി ചെയ്തു കൊണ്ട് പോയി എന്നു കഥ.

ഒരു ആറു വര്ഷം മുമ്പ് ബാംഗ്ലൂരില്‍ ഒരു ബന്ധുവിന് ഞാനും കൂടി ചേര്‍ന്നാണ് ഒരു സെക്കന്റ്‌ ഹാന്‍ഡ്‌ കമ്പ്യൂട്ടര്‍ വാങ്ങി കൊടുത്തത്,
കുറെ നാളുകള്‍ക്ക് ശേഷം കമ്പ്യൂട്ടര്‍ നെ പറ്റി അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ജോലി തിരക്ക് കാരണം അധികം ഉപയോഗിക്കാറില്ല എന്നാണ്.
ഒപ്പം ഒരു സംശയവും.'കുറെ നാളായി ഉപയോഗിക്കാത്തത് മൂലം അതില്‍ വല്ല വൈറസും കയറിയിട്ടുണ്ടാവും"


അടുത്തത് എന്റെ സുഹൃത്ത് ഡല്‍ഹിയില്‍ ആയിരുന്ന കാലത്തേ അനുഭവം.
ഇന്റര്‍നെറ്റ്‌ ഒക്കെ പഠിച്ചു വരുന്നു. അപ്പോള്‍ എവിടുന്നോ ഒരു വിവരം കിട്ടി.
'ഇന്റര്‍നെറ്റ്‌ വളരുമ്പോള്‍ കൂടുതല്‍ സൈറ്റുകള്‍ ഹോസ്റ്റ് ചെയ്യാന്‍ server space കിട്ടാതെ വരും'.
പിന്നീട് ഉയര്‍ന്ന വിലയ്ക്ക് മറിച്ചു വില്‍ക്കാന്‍ കുറെ server space വാങ്ങി അദ്ദേഹം.
അത് പറഞ്ഞു ഇന്ന് ചിരിക്കും.

എന്റെ ഒരു അശ്രദ്ധയുടെ കഥ കൂടി.
ലാപ്ടോപ് ഫോര്‍മാറ്റ്‌ ചെയ്യാന്‍ തീരുമാനിച്ചു. കുറെ നാളുകളായി കൊണ്ട് നടക്കുന്ന ആവശ്യം ഉള്ളതും ഇല്ലാത്തതുമായ കുറെ ഏറെ ഫയലുകളുടെ backup ഒരു external U.S.B Drive -ല്‍ കോപ്പി ചെയ്തു.
പക്ഷെ യു.എസ്.ബി ഊരാതെ XP സി.ഡി. ഇട്ടു പണി തുടങ്ങി.
XP ഇന്‍സ്റ്റോള്‍ ചെയ്യുന്നതിന് മുമ്പ് കാണിച്ച ഡ്രൈവുകള്‍ എല്ലാം ശ്രദ്ധിക്കാതെ 'delete partition' കൊടുത്തു.
കൂട്ടത്തില്‍ ഫയലുകളുടെ backup ഉള്ള യു.എസ്.ബി യുടെയും partition delete ചെയ്തതിനു ശേഷം ആണ് ബള്‍ബ്‌ കത്തിയത്.
പിന്നീട് പല സോഫ്റ്റ്‌വെയര്‍ കള്‍ പരീക്ഷിച്ചാണ് ഫയലുകള്‍ തിരികെ കിട്ടിയത്.
'partition' പോയ external drive എങ്ങനെ ഉപയോഗിക്കാം എന്ന് ഇന്നും അറിയില്ല.

6 അഭിപ്രായങ്ങള്‍ ( comments ):

  1. ഇതു വായിച്ചപ്പോഴാണ് മൊബൈല്‍ ഫോണ്‍ ഇറങ്ങിയ കാലത്തെ ഒരു തമാശ ഓറ്മ വരുന്നതു. ഗല്‍ഫിലുള്ള ഭര്‍ത്താക്കന്മാറ് 3 പേര്‍ ഭാര്യമാര്‍ക്കായി ഓരോ മൊബൈല്‍ ഫോണ്‍ വാങ്ങിക്കോടുത്തു. ആ ഭാര്യമാര്‍ ഒരിക്കല്‍ ഒരു കല്യാണത്തിനു കണ്ടുമുട്ടി.മറ്റുള്ളവര്‍ കേള്‍ക്കെ അവരുടെ പൊങ്ങച്ഛം ഇങ്ങനെ ആയിരുന്നു.ഒരാള്‍ : എനിക്ക് എറക് ഷന്‍ ആണിഷ്ടം( സോണി എരിക്ഷന്‍).അപ്പോള്‍ രണ്ടാമത്തവ്അള്‍ : പോടി, എനിക്കു നോക്കിയാ മതി(നോകിയ).ഇതു കേട്ടു മൂന്നാമത്തവള്‍ : എന്തൊക്കെയായാലും എനിക്കു സെമെനാ ഇഷ്ടം( സീമെന്‍സ്)

    ReplyDelete
  2. ഇങ്ങനെ എത്ര വീണും ഉരുണ്ടുമാണ് ഈ നെറ്റ് ലോകത്തിന്റെ ഓരത്ത് എത്തിയത് !!!
    ഈ സൌകര്യങ്ങളൊക്കെ കാശുകൊടുത്ത് സ്വന്തമാക്കിയ ജനതക്ക്
    നിശ്ചയമായും പറ്റിപ്പോകുന്ന സാധാരണ അബദ്ധങ്ങള്‍ !
    ഈ കറണ്ടും,കമ്പ്യൂട്ടറൊക്കെ കണ്ടുപിടിച്ച മനുഷ്യര്‍ക്ക് ഇതുപോലെ എന്തൊക്കെ പറയാനുണ്ടാകും ദൈവമേ......!!!!

    ReplyDelete
  3. നന്നായിട്ടുണ്ട് ..... ഒരു ഓര്മ
    പ്രൊജക്റ്റ്‌ സബ്മിറ്റ് ചെയ്യുവാന്‍ ഒരു ദിവസം മാത്രം ബാക്കി ....
    പ്രിന്‍സ് എന്ന എന്റെ സഹപാടി കുത്തിയിരുന്ന്‌ 100 പേജ് ടൈപ്പ് ചെയ്തു.
    രാത്രി ലാബ്‌ അടക്കാന്‍ നേരം MS - Word ക്ളോസ് ചെയ്തു.
    അപ്ലിക്കേഷന്‍ ചോദിച്ചു DO YOU WANT TO SAVE ? .
    അവന്‍ NO option ക്ലിക്ക് ചെയ്തു.
    അവന്റെ അറിവിലായ്മ പിന്നീട് 3 ദിവസത്തെ അത്വനത്തിന് വഴി വെച്ചു
    ഒപ്പം നങ്ങള്‍ക് ജീവിതകാലം മൊത്തം ഒരര്‍മയായി ......

    ReplyDelete
  4. സ്വാഭാവികമായി കമ്പ്യൂട്ടര്‍ അറിയാത്തവര്‍ക്ക് പറ്റാവുന്ന അബദ്ധങ്ങള്‍ തന്നെ... എങ്കിലും രസകരം

    ReplyDelete
  5. "ignorence maadam..pure ignorence "..ചാള്‍സ് ഡിക്കെന്‍സ് വരെ പറഞ്ഞിട്ടുണ്ട് പിന്നെയാണോ ..ഈ സാധാ നമ്മള്‍ ... തമാശ രസകരം

    ReplyDelete
  6. engg college ല്‍ പഠിച്ചപ്പോള്‍ My computer CDയില്‍ write ചെയ്തിട്ടുണ്ട് ആര്‍ക്കെങ്കിലും വേണോന്നു ചോതിച്ചസഹപാഠിയെ ഓര്‍മവരുന്നു

    ReplyDelete