മദനി കുറ്റം ചെയ്തോ ഇല്ലയോ എന്നത് എനിക്കറിയില്ല.
പക്ഷെ പ്രതിപട്ടികയില്‍ പേരുള്ള ഒരാളെ അറസ്റ്റ് ചെയ്യാന്‍ ഇത്ര മാത്രം ബുദ്ധിമുട്ടുള്ള കാര്യം ആണോ?
അത് നമ്മുടെ കേരളാ പോലിസിനു.
ചര്‍ച്ചകളും ഊഹാപോഹങ്ങളും ഒക്കെ ആയി കുറെ ദിവസങ്ങളായി അറസ്റ്റ് വാര്‍ത്തകള്‍ മാത്രം.
പുലി വരുന്നേ .. പുലി വരുന്നേ എന്ന കഥ പോലെ കുറെ ദിവസമായി ഇപ്പോള്‍ അറസ്റ്റും, ഇപ്പോള്‍ അറസ്റ്റും എന്ന് പറഞ്ഞ് തുടങ്ങിയിട്ട്.
സ്വാതന്ത്ര്യ ദിനം പോലും മദനി അറസ്റ്റില്‍ മുങ്ങി പോയി.
കര്‍ണാടക പോലീസ് തങ്ങളെ സമീപിച്ചില്ല എന്ന് ആദ്യം കേരളാ പോലീസ്.
പിന്നീട് ഇവര്‍ രണ്ടു കൂട്ടരും ചേര്‍ന്നു വന്‍ സന്നാഹങ്ങളുമായി ഒരു ഭീകര ആക്രമണം നേരിടുന്ന രീതിയില്‍ തമ്പടിച്ചു നീങ്ങുന്നു.
ചര്‍ച്ചകള്‍ , ചര്‍ച്ചകള്‍ ഒരു വശത്ത്. മറുവശത്ത് തന്നെ ഒന്ന് അറസ്റ്റ് ചെയ്യു എന്ന് മദനി.
അറസ്റ്റിനു വഴങ്ങും എന്ന് മദനി പറയുമ്പോഴും അറസ്റ്റ് ചെയ്യാന്‍ പറ്റാത്ത ഒരു ഭീകര അന്തരീഷം ഉണ്ടെന്നു കേരളാ പോലീസ് വരുത്തി തീര്‍ക്കുന്നു.
അല്ലെങ്കില്‍ മാധ്യമങ്ങളിലൂടെ അത്തരമൊരു സാഹചര്യം ആണ് പുറത്തു വരുന്നത്.
ഇവിടെ ആരാണ് ശരിക്കും പൊതു ജനത്തെ പറ്റിക്കുന്നത് ?
ഖുര്‍ആന്‍ തൊട്ടു സത്യം ചെയ്തും, ബീമാപള്ളി വെടിവപ്പു നടത്തിയ പോലീസുകാരാണ് തന്നെ കുടുക്കാന്‍ ശ്രമിക്കുന്നത് എന്നുമൊക്കെ പറഞ്ഞ് ഒരു വര്‍ഗീയ വികാരം തനിക്കു അനുകൂലം ആക്കാന്‍ മദനി ശ്രമിക്കുന്നോ?
പോലീസ് തന്നെ അറസ്റ്റ് ചെയ്ത്, അത് വഴി ഒരു രക്തസാക്ഷി പരിവേഷം ഉണ്ടാക്കാനാണോ മദനിയുടെ ശ്രമം?
അതല്ല മദനിയെ അറസ്റ്റ് ചെയുന്നതിന് സഹായിച്ചാല്‍ അത് വഴി ഉണ്ടാകാന്‍ ഇടയുള്ള ഒരു 'നൂനപക്ഷ' വികാരം ഒഴിവാക്കാന്‍ ആണോ സര്‍ക്കാര്‍ ശ്രമം. പഞ്ചായത്ത് തിരഞ്ഞെടുപ്പൊക്കെ അടുത്തില്ലേ.
പണ്ട് മദനിയെ അറസ്റ്റ് ചെയ്ത് തമിഴ്നാട് പോലിസിനു കൈമാറിയ പാപം (?) വീണ്ടും ആവര്‍ത്തിക്കാന്‍ ഇടതു പക്ഷ സര്‍ക്കാരിനു താല്‍പ്പര്യം ഇല്ല എന്ന് തോന്നുന്നു
അതുകൊണ്ട് മദനിയെ പുകച്ചു പുറത്തു ചാടിച്ച് കോടതിയില്‍ കീഴടങ്ങാന്‍ അനുവദിക്കുക ആണോ പോലീസ് നീക്കം.
അതോ മദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി വിധി വരെ കാര്യങ്ങള്‍ നീട്ടികൊണ്ട് പോകുക ആണോ ഉദ്ദേശം?
Oru thettum cheyyathe oru pathittandu jail il adacha oru muslim sahodaran iniyum puram lokam kanathe ethra naal jail il kazhiyanam........? E fasist nadakathil JOHN Sir um mayangippoyo?????
ReplyDeleteSamir,
ReplyDeleteകോയമ്പത്തൂര്‍ ജയിലില്‍ വിചാരണ ഇല്ലാതെ മദനി കഴിയേണ്ടി വന്നത് തീര്‍ത്തും അപരാധം തന്നെ.
അദ്ദേഹത്തെ ശിക്ഷിക്കാന്‍ കഴിയാഞ്ഞത് ഭരണകൂടത്തിന്റെ കഴിവില്ലായ്മ.
അല്ലെങ്കില്‍ നിങ്ങള്‍ പറഞ്ഞ ഫാസിസ്റ്റ്, സയണിസ്റ്റ്, ഇസ്രേല്‍ .....
ഗൂഢാലോചന ... മദനി നിരപരാധി.
Your mother is not mad ! She is a good mother.
ReplyDelete:):)
ReplyDeleteഈ വിഷയത്തിലുള്ള ചിത്രകരന്റെ പോസ്റ്റ് : സൂപ്പര്‍ സ്റ്റാര്‍ അബ്ദുള്‍ നാസര്‍ മദനി
ReplyDeleteഞാന്‍ ഒരു മദനി ഫാന്‍ അല്ലാാ.. എങ്കിലും.. ആ മുത്തയ്യ ചേട്ടന്‍ ചെയ്തതിന്റെ നാലിലൊന്ന് കുരുത്തക്കേട് ഇദ്ദേഹം ചെയ്തില്ലാാാ എന്ന് തോന്നുന്നു..( മുക്കുവനു കേട്ടറിവേ ഉള്ളൂ...) മുത്തയ്യ ഇപ്പോഴും സസുഖം വിലസുന്നു.. കര്‍ണാടകാ പോലീസിനു ഈ കേസിലെന്തെ ഒരു പ്രത്യേക താല്പര്യം?
ReplyDeleteസത്യം ചാരകൂമ്പാരത്തിലെ കനലാകുന്നു.
ReplyDeleteകോയമ്പത്തൂര്‍ ജയിലില്‍ വിചാരണ ഇല്ലാതെ മദനി കഴിയേണ്ടി വന്നത് തീര്‍ത്തും അപരാധം തന്നെ
ReplyDeleteതെറ്റ് ചെയ്യാത്ത ഒരാള്‍ ശിക്ഷിക്കപ്പെടണമെന്നു പറയുന്നത് ശരിയാണോ മദനിയുടെ പേരില്‍ കള്ളക്കേസ് ഉണ്ടാക്കിയിട്ട് ഒന്‍പതു കൊല്ലം തലകുത്തി മറിഞ്ഞിട്ടും അത് തെളിയിക്കാന്‍ നിയമത്തിനു കഴിഞ്ഞിട്ടില്ലല്ലോ