Wednesday, September 1, 2010

ഞാന്‍ ഒരു വല്യ സംഭവം - ഏഴു തെളിവുകള്‍. (നൂറാം പോസ്റ്റ്‌ )

ഇതെന്റ്റെ നൂറാം പോസ്റ്റ്‌ ആണ്



ഒന്നാമത്തെ തെളിവ്: ഞാന്‍ തന്നെ. ഞാന്‍ ഒരു വല്യ സംഭവം എന്ന് ഞാന്‍ തന്നെ പറയുന്നു.ഇപ്പോഴിതാ അതേ പറ്റി പോസ്റ്റും ഇടുന്നു.




രണ്ടാമത്തെ തെളിവ്: അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഞാന്‍ ആദ്യമായി പ്രേമലേഖനം കൊടുത്ത പെണ്‍കുട്ടി. അവളുടെ മറുപടിയില്‍ നാലാമത്തെ വരിയില്‍ ഇങ്ങനെ കാണാം. " എന്റെ ഇഷ്ട്ടാ... നീ ഒരു വല്യ സംഭവം തന്നെ."



മൂന്നാമത്തെ തെളിവ്: നാട്ടിലെ വായനശാല നടത്തിയ ക്വിസ് മത്സരത്തില്‍ എനിക്ക് രണ്ടാം സ്ഥാനം കിട്ടി. അപ്പോള്‍ പലരും പറഞ്ഞ് ഞാന്‍ ഒരു ഭയങ്കര സംഭവം ആകും എന്ന്.



നാലാമത്തെ തെളിവ്:ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കൂട്ടുകാരുമായി തല്ലു കൂടി. ഒരുത്തനെ കോമ്പസ് കൊണ്ട് കുത്തി. വേറൊരുത്തന്റെ മുഖം നഖം കൊണ്ട് മാന്തി കീറി. അന്ന് ക്ലാസ്സില്‍ ഉള്ള പലരും പറഞ്ഞു " ഇവന്‍ ഭയങ്കരന്‍ ആണല്ലോ".



അഞ്ചാമത്തെ തെളിവ്: ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കൂടെ പഠിക്കുന്ന പെണ്‍കുട്ടിയെ എന്തോ പറഞ്ഞ് കളിയാക്കിയത് ടീച്ചറുടെ അടുത്ത് പരാതിയായി പോയി. "മൊട്ടേന്നു വിരിയുന്നതിനു മുമ്പ് കമന്റ്‌ അടി തുടങ്ങിയോ " എന്ന് ചോദിച്ചു തല്ലു കിട്ടി. "കമന്റ്‌ അടി" എന്ന ഭയങ്കര വാക്ക് ആദ്യമായി കേട്ടപ്പോള്‍ തോന്നി ഞാന്‍ ഒരു സംഭവം തന്നെ എന്ന്.



ആറാമത്തെ തെളിവ്: പ്രീ ഡിഗ്രിക്ക് കോളേജില്‍ ചെന്നപ്പോള്‍ പലരും എന്നെ റാഗ് ചെയ്ത്. പലരോടും എതിര്‍ത്ത് തല്ലു വാങ്ങിച്ചപ്പോള്‍ സഹപാഠികള്‍ എന്നെ ഒരു ഭയങ്കര സംഭവമായി കണ്ടു



ഏഴാമത്തെ തെളിവ്: ആദ്യ രാത്രിയില്‍ എന്റെ ഭാര്യ എന്റെ ചെവിയില്‍ മന്ത്രിച്ചു... "ഭയങ്കരാ...."



ബാക്കി തെളിവുകള്‍ കണ്ടുപിടിക്കുമ്പോള്‍ പ്രസിദ്ധീകരിക്കും.

20 അഭിപ്രായങ്ങള്‍ ( comments ):

  1. എട്ടാമത്തെ തെളിവ്.. ഈ പോസ്റ്റില്‍ സത എന്ന ബ്ലോഗര്‍ പ്രതികരിച്ചു.. "ജോണ്‍ ചാക്കോ ആളൊരു സംഭവം തന്നെ.."

    :)

    ReplyDelete
  2. ഏഴാമത്തെ തെളിവ് കെട്ടിച്ചമച് ഉണ്ടാകിയതാണെന്ന് ബോധ്യമായതിനാല്‍ കോടതി അത് തള്ളിക്കളയുന്നു..!!

    ReplyDelete
  3. അനൂപ്‌,
    ഇവിടെ കോടതിയും ജഡ്ജിയും കോമണ്‍സെന്‍സും ഒന്നുമ്മില്ല
    ഞാന്‍ തെളിവുകള്‍ നിരത്തും. നിങ്ങള്‍ സമ്മതിച്ചു വെറുതെ തലയാട്ടുക.

    ReplyDelete
  4. ഒൻപതും പത്തും പതിനൊന്നും തെളിവുകളായി അപ്പൂട്ടൻ മൂന്ന് കമന്റിട്ടാൽ മതിയോ?
    വന്നുവന്നിപ്പൊ എല്ലാരും എറങ്ങീരിക്ക്യാ ല്ലെ നർമ്മവുമായിട്ട്‌. നടക്കട്ടെ, നടക്കട്ടെ.

    തെളിവുണ്ട്‌, തെളിവുണ്ട്‌, പക്ഷെ കേട്ടാൽ ഇത്‌ തെളിവോ എന്ന് ചോദിക്കരുത്‌, കാരണം ഇതാണ്‌ തെളിവ്‌, ഇത്‌ തെളിവാണെന്നതിൽ കൂടുതൽ തെളിവെന്തുവേണം?

    ജോൺ ഭയങ്കരസംഭവമല്ലെന്ന് തെളിയിക്കാനാവുമോ എന്നുകൂടി ചോദിക്കേണ്ടിയിരുന്നു. എന്നാലേ ഒരു ദ്ദ്‌ വരൂ.

    ReplyDelete
  5. അന്പതെന്കിലും ആയിട്ടു മതിയാരുന്നു ......

    ReplyDelete
  6. പത്താമത്തെ തെളിവ് :

    ബൂലോക (കടലാസ്) പുലി
    ശ്രീ.നൗഷാദ് അകമ്പാടം ആദ്യമായി ഈ ബ്ലോഗ്ഗില്‍ വരികയും
    ഈ പോസ്റ്റ് വായിച്ച് പൊട്ടിച്ചിരി അമര്‍ത്തി പ്പിടിച്ച് "അംബട ബയങ്കരാ..ഇത്തരം നമ്പരൊക്കെ കയ്യിലുന്റല്ലേ"
    എന്നു ചോദിക്കുകയും ചെയ്തു.

    ഇതൊന്നു പോരെ മറ്റെല്ലാം (ഇനി വരാന്‍ പോകുന്ന തെളിവുകളും) നിഷ്പ്രഭമാവാന്‍ !!!!!

    ReplyDelete
  7. ഇനി എട്ടാമത്തെ തെളിവ് വരുമ്പോള്‍ കൂട്ടിച്ചേര്‍ക്കല്‍ ഉണ്ടാവുമോ ..? (അപ്പൂട്ടന് കാര്യം മനസ്സിലായി എന്നു തോന്നുന്നു )

    ReplyDelete
  8. ആ പാവം ലത്തീഫിനിട്ട് ഇങ്ങനെ ക്ണാപ്പടിക്കണായിരുന്നോ?
    പുള്ളിക്കു തെളിവോമാനിയ എന്ന രോഗമായിട്ടല്ലേ?

    ReplyDelete
  9. പാക്കരന് വേണ്ടി ,

    വര്‍ഷം 2040 AD, വായുഗുളിക വാങ്ങാന്‍ ടൌണില്‍ പോയിട്ടു തിരികെ ബസില്‍ കമ്പിയില്‍ തൂങ്ങി നിന്നു വരുന്നനേരം ഇടയ്ക്കിടെ വായില്‍നിന്നൂരി വീഴാന്‍ വെമ്പുന്ന വെയ്പ്പുപല്ലുകളെ നിയന്ത്രിച്ചു പണ്ടിന്റെ ഓര്‍മ്മകളെ താലോലിച്ചു നില്‍ക്കുമ്പോള്‍ മുമ്പില്‍ നില്‍ക്കുന്ന മധുര പതിനാറുകാരി നാണത്തോടെ തിരികെ നോക്കി പതിയെ ചെവിയില്‍ മന്ത്രിച്ചു...
    "കുഴീലോട്ട് കാലും നീട്ടിയിരിക്കുകയാണെങ്കിലും ആള് ഭയങ്കരനാണല്ലോ.. കുറെ നേരമായി .... !!! " ഷോക്കടിക്കുന്ന വാക്കുകള്‍ കേട്ടപ്പോള്‍ മോനെ പാക്കരാ... വീണ്ടും തോന്നി...
    ഭയങ്കരമാണല്ലോ.. അതോ ഭയങ്കരനാണല്ലോ.. ആരാ.. അപ്പോള്‍ ശശി ആരായി...?

    ReplyDelete
  10. തെളിവുകള്‍ മാത്രമേ ഒള്ളോ ? "ചരിത്ര സാക്ഷ്യങ്ങള്‍ " ഒന്നും ഇല്ലേ ?

    ReplyDelete
  11. അന്നും നമ്മുടെ റൂട്ടിലെ ബസില്‍ തിരക്ക്‌ കാണുമോ ആവോ................

    കഥകളി കാണുവല്ലല്ലോ ...:)

    ReplyDelete
  12. ഈ നൂറാം പോസ്റ്റും വല്യ ഒരു തെളിവല്ലേ "ഞാന്‍ ഒരു വല്യ സംഭവം "
    എന്നതിന്
    നൂറ് ആയിരമാകട്ടെ !!!!

    ReplyDelete
  13. ഉഗ്രനായിട്ടുണ്ട്. തെളിവ് വല്ലതും വേണോ?

    ReplyDelete
  14. ഇനി കൂടുതൽ തെളിവൊന്നും വേണ്ടേ വേണ്ടാ. ഇത്രയുംകൊണ്ടുതന്നെ മനസ്സിലായേ ആളൊരു വലിയ സംഭവമാണെന്നു്:)

    ഞാനും ഇട്ടിട്ടുണ്ട് ഇന്നൊരു നൂറാം പോസ്റ്റ്.

    ReplyDelete
  15. "താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ താനെന്നോട് ചോദിക്ക് താനാരാണെന്നും ഞാനാരാണെന്നും, അപ്പോൾ ഞാൻ തനിക്കു പറഞ്ഞു തരാം, താനാരാണെന്നും ഞാനാരാണെന്നും ..... "ഹമ്മോ... സംഭവം തന്നെ...ഒരു വലിയ സംഭവം....

    ReplyDelete
  16. ‘ഭയങ്കര തൊലിക്കട്ടിഷ്ടാ....!!“

    ReplyDelete
  17. ഇതെല്ലാം മെനക്കെട്ട് കുത്തിയിരുന്നു വായിച്ച ഞാനും ഒരു "ഫയങ്കര" സംഭവമാ....എന്നെ സമ്മതിക്കണം

    ReplyDelete
  18. ഹമ്പട ഫീകരാ...
    ഒരു നൂറു അഭിനന്ദന്‍സ്..

    ReplyDelete