Tuesday, September 21, 2010

നാണക്കേടിന്റെ കോമണ്‍വെല്‍ത്ത്

ഇന്ത്യയുടെ ഭരണ സിരാ കേന്ദ്രത്തില്‍ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ഒക്കെ പ്രതികമായി കോമണ്‍ വെല്‍ത്ത് ഗെയിംസ് ഒരുക്കങ്ങള്‍ പൂര്‍ത്തി ആവുന്നു.

ആദ്യം മുതലേ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന ഗെയിംസ് ഒരുക്കങ്ങള്‍.
ഇപ്പോഴിതാ അവയൊക്കെ ശരി വയ്ക്കുന്ന സംഭവങ്ങള്‍.
പണി തീര്‍ന്ന മേല്‍പ്പാലം പൊളിയുന്നു.
ഗെയിംസ് വില്ലെജിലെ സൌകര്യങ്ങള്‍ പലതും പൂര്‍ത്തിയായിട്ടില്ല, പൂര്‍ത്തിയായവ പലതും നിലവാരം ഇല്ലാത്തതെന്ന് പരാതി ഉയരുന്നു.
അതിന്റെ എല്ലാം ഒപ്പം സുരക്ഷ ഭീക്ഷണികള്‍, ചില സാമ്പിള്‍ വെടിക്കെട്ടുകള്‍.

ഒരു വശത്ത് രാഷ്ട്രീയക്കാര്‍,ഉദ്യോഗസ്ഥര്‍, കരാറുകാര്‍ തുടങ്ങി ഒരു കൂട്ടം കോടികള്‍ തട്ടി എടുക്കുമ്പോള്‍ മറുവശത്ത് അന്താരാഷ്ട്ര നിലവാരമുള്ള എത്രയോ കായിക താരങ്ങളുടെ ജീവനു തന്നെ ഭീഷണി ആവുന്നു.
അതും കേന്ദ്ര ഭരണകൂടത്തിന്റെ മൂക്കിനു കീഴെ ഇതൊക്കെ സംഭവിക്കുന്നു, എങ്ങനെയും ഈ ഗെയിംസ് ഒന്ന് തീര്‍ന്നു കിട്ടിയാല്‍ മതി എന്നാവും പലരുടെയും ആഗ്രഹം.

ഐ.പി.എല്‍ കുടം തുറന്നു അഴിമതി കഥകള്‍ പുറത്തു വന്നത് പോലെ ഇനി അനവധി കോമണ്‍ വെല്‍ത്ത് അഴിമതി കഥകളും പുറത്തു വരും.അഴിമതിക്ക് ഈ ഇന്ത്യ മഹാരാജ്യത് ആരെങ്കിലും ശിക്ഷിക്കപെടും എന്ന് പൊതുജനം കരുതേണ്ട.

കാലങ്ങളോളം രാജ്യത്തെ കൊള്ളയടിച്ച പഴയ ബ്രിട്ടീഷ്‌ സാമ്രാജ്യത ഭക്തി കാണിച്ച് ഈ കോമണ്‍ വെല്‍ത്ത് നുകം നമ്മള്‍ ഇങ്ങനെ ചുമക്കണോ?

2 അഭിപ്രായങ്ങള്‍ ( comments ):

  1. സൂപ്പ്ര്ബ്


    www.jithinraj.in

    എന്റെ ബ്ലോഗില്‍ കമ്മ്ന്റ് ചെയ്യ് , എന്നിട്ടൊന്ന് ഫോള്ളൊവ് ചെയ്തേക്കു

    ReplyDelete