Sunday, October 3, 2010

എന്തിരന്‍ - ഞാനും കണ്ടു.

ആദ്യമായിട്ടാണ് രജനികാന്തിന്റെ ഒരു സിനിമ തിയേറ്ററില്‍ പോയി കാണുന്നത്.
കോളേജ് ജീവിത കാലത്ത് വാലും തലയും നോക്കാതെ എല്ലാ മലയാള സിനിമകളും കണ്ടപ്പോഴും രജനികാന്ത് സിനിമകള്‍ കാണാന്‍ ആഗ്രഹം തോന്നിയിട്ടില്ല.
വെറും കോപ്രായം കാണിച്ചു തമിഴന്മാരെ പറ്റിക്കുന്നു എന്നെ തോന്നിയിട്ടുള്ളൂ.

പക്ഷെ പിന്നീട് പല സുഹൃത്തുക്കളും രജനികാന്ത് സിനിമകളെ പറ്റി പറഞ്ഞപ്പോള്‍ ആണ് ഞാന്‍ ശ്രദ്ധിച്ചു തുടങ്ങിയത്.
അവരൊക്കെ രജനികാന്ത് സിനിമകള്‍ വളരെ ഇഷ്ട്ടപെടുന്നു എന്നത് എനിക്ക് അത്ഭുതം ആയിരുന്നു.
സി.ഡി. ഇട്ടും മറ്റും പല രജനികാന്ത് സിനിമകള്‍ കണ്ടത് അപ്പോഴാണ്.

ഇത് രജനികാന്ത് സിനിമ എന്ന മുന്‍വിധിയോടെ കണ്ടപ്പോള്‍ എനിക്കും ഇഷ്ട്ടമായി സിനിമകള്‍.
അതുകൊണ്ട് തന്നെ 'എന്തിരന്‍' തിയേറ്ററില്‍ പോയി കാണാന്‍ ഉള്ള അവസരം വന്നപ്പോള്‍ പോയി കണ്ടു.

പക്ഷെ രജനികാന്തിന്റെ സിനിമകളിലെ പഞ്ച് ഡയലോഗ്, അഴിമതി, അനീതി തുടങ്ങി സമൂഹത്തിലെ തിന്മകളെ എതിര്‍ക്കുന്ന നായകന്‍ തുടങ്ങി പലതും
ഈ സിനിമയില്‍ ഇല്ല. ഒരു സയന്‍സ് ഫിക് ഷന്‍ എന്ന് വേണമെങ്കില്‍ ഈ സിനിമയെ വിശേഷിപ്പിക്കാം.
ഏതു ഭാഷയിലും മൊഴി മാറ്റം ചെയ്തു ഈ സിനിമ പ്രദര്‍ശിപ്പിക്കാം, ദേശ- ഭാഷ വ്യത്യാസങ്ങള്‍ ഇല്ലാതെ.

മറ്റാരോ ഡബ് ചെയ്തു കൊച്ചിന്‍ ഹനീഫയും ഈ സിനിമയില്‍ ഉണ്ട്.
അതുപോലെ കലാഭവന്‍ മണിയെ കണ്ടതും ഒരു സര്‍പ്രൈസ് ആയി.
ഐശ്വര്യ റായിയെ തോട്ടഭിനയിച്ചു എന്ന് മണിക്കും വേണമെങ്കില്‍ വീമ്പു പറയാം.

എ.ആര്‍. റഹ്മാന്റെ സംഗീതം ആകര്‍ഷകമായി തോന്നിയില്ല.

6 അഭിപ്രായങ്ങള്‍ ( comments ):

  1. അണ്ണന്‍ പടം എന്ന് കരുതി കണ്ടാല്‍ എല്ലാ രജനി പദങ്ങളും ഇഷ്ടമാകും

    ReplyDelete
  2. കണ്ടോ :) ദോഹയില്‍ ഞാന്‍ പോയി ടിക്കറ്റ്‌ കിട്ടിയില്ല, ഇത്രയും വലിയ ഒരു തിരക്ക് ഞാന്‍ ഇതുവരെ ദോഹയില്‍ കണ്ടിട്ടില്ല. ബ്ലാക്കില്‍ ഇരുപതു റിയാലിന്റെ ടിക്കറ്റിനു അന്‍പതും എണ്പതും വാങ്ങുന്നു,വില്‍ക്കുന്നത് എല്ലാവരും മലയാളികള്‍ ആണ്.

    ജുനൈത് പറഞ്ഞതാണ് സത്യം,ഞാന്‍ മിക്ക എല്ലാ പടങ്ങളും കണ്ടിട്ടുണ്ട്,നാട്ടില്‍ റിലീസിന് തന്നെ കാണുമായിരുന്നു.

    ReplyDelete
  3. ജുനൈദ് പറഞ്ഞതിനെ അനുകൂലിയ്ക്കുന്നു...

    ReplyDelete
  4. അണ്ണൻ പടങളുടെ ഒരു കോപ്പും ഈ പടത്തിൽ ഇല്ല,രജനി 1,2 സീനിൽ നമുടെ പ്രേമനസീറിനെ അനുകരിക്കുനതായി തോന്നി. ഇതൊരു സയൻസ് ഫിക്ഷ്ൻ ഫിലീ എന്നു പരയുബോൾ വളിച്ച ഒരു ചിരി ചിരിക്കാനാണു തോന്നുനത്. ഇനീഷ്യൽ പുള്ളിങ് കഴിഞാൽ , ഇതൊരു ഫ്ലോപ് ആയിരിക്കും, ആയിരിക്കണം.

    ReplyDelete
  5. ella nalla chithrangalum vijayikkatte...... aashamsakal.............

    ReplyDelete