Wednesday, October 13, 2010

അത്ഭുതമായി ഖനിയിലെ രക്ഷാപ്രവര്‍ത്തനം

ചിലിയിലെ അറ്റകാമ മരുഭുമിയിലെ സാന്‍ ജോസേ ഖനിയില്‍ കുടുങ്ങിയ 33 പേരെയും 70 ദിവസത്തിനു ശേഷം പുറത്തു എത്തിച്ചു.

ലോകം മുഴുവന്‍ ആകാംഷയോടെ ഉറ്റു നോക്കിയ രക്ഷാപ്രവര്‍ത്തനം ഒരു അത്ഭുതം തന്നെ ആയിരുന്നു.700 മീറ്ററോളം താഴ്ചയില്‍ തുരന്ന ദ്വാരത്തിലൂടെ ആയിരുന്നു 'ഫിനിക്സ്' എന്ന് പേരിട്ട പേടകം ഇറക്കി തൊഴിലാളികളെ രക്ഷിച്ചത്‌.

ഗ്രാനൈറ്റ് പാറയിലെ ഒരു അറയില്‍ ആയിരുന്നു ഇത്രയും ദിവസം 33 തൊഴിലാളികള്‍ കഴിഞ്ഞത്.17 ദിവസം കഴിഞ്ഞാണ് ഇത്രയും ആളുകള്‍ ഖനിയില്‍ ജീവനോടെ ഉണ്ടെന്നു തന്നെ പുറം ലോകം അറിഞ്ഞത്.

അവരുടെ അവസ്ഥയെ പറ്റി ആലോചിച്ചാല്‍ തന്നെ സാധാരണ മനുഷ്യന് സ്വസ്ഥത നഷ്ട്ടപെടും.മനോനില തെറ്റി പോകുന്ന ഒരു അവസ്ഥയില്‍ അവരുടെ മാനസിക നില മെച്ച പെടുത്താന്‍ രക്ഷ പ്രവര്‍ത്തകരും ശ്രദ്ധിച്ചിരുന്നു. ടിവിയില്‍ ഫുട്ബോള്‍ മത്സരം കാണാനും മാറ്റും അവസരം ഉണ്ടാക്കി.

ലോകമെമ്പാടും ഉള്ള ചാനലുകളും മരുഭൂമിയില്‍ തമ്പടിച്ചു ഖനിക്കുളിലെ ദൃശ്യങ്ങള്‍ പോലും തത്സമയം പുറം ലോകത്തെ കാണിച്ചു.

ഈ സംഭവങ്ങള്‍ പുസ്തകങ്ങളിലൂടെയും സിനിമയിലൂടെയും തീര്‍ച്ചയായും പ്രചരിക്കും .

2 അഭിപ്രായങ്ങള്‍ ( comments ):

  1. അത്ഭുതങ്ങളില്‍ അത്ഭുതമായ രക്ഷാപ്രവര്‍ത്തനവും രക്ഷപ്പെടലും തന്നെ ..

    ReplyDelete