Friday, November 26, 2010

ലജ്ജയില്ലേ പ്രധാനമന്ത്രി...



ആത്മാര്‍ത്ഥത തൊട്ടു തീണ്ടിയിട്ടില്ലാതെ, തനി രാഷ്ട്രീയക്കാരന്റെ സ്ഥിരം അച്ചടി പ്രസ്താവനകള്‍ നടത്തി എത്ര നാള്‍ നിങ്ങള്‍ ജനങ്ങളെ കബളിപ്പിക്കും.
രണ്ടു വര്ഷം കൊണ്ട് സ്വീകരിക്കാത്ത എന്ത് നടപടി ആണ് താങ്കള്‍ ഇനിയും സ്വീകരിക്കാന്‍ പോകുന്നത്.

ഭീകര ആക്രമണത്തിന്റെ മൂന്നാം വാര്ഷികത്തിലും താങ്കള്‍ ഇതേ പ്രസ്താവന തന്നെ നടത്തും എന്ന് സംശയം ഇല്ല.
അതിന്റെ ഒരു കോപ്പി ഇപ്പോളെ യുവരാജാവിനെ ഏല്‍പ്പിച്ചാല്‍ അദ്ദേഹവും തുടര്‍ന്നും മാറ്റമില്ലാതെ ആ കര്ത്തവ്വ്യം നിറവേറ്റും.

പ്രതികള്‍ക്ക് കോടതി വിധിച്ച ശിക്ഷ നടപ്പാക്കാന്‍ ഉള്ള തന്റേടം കാണിക്കാതെ, അതിന്മേല്‍ നിര്‍ലജ്ജം അടയിരിക്കുന്ന താങ്കളുടെ ഭരണകൂടത്തിനു ഇമ്മാതിരി പ്രസ്താവനകള്‍ നടത്തി ജനങ്ങളുടെ കണ്ണില്‍ മണ്ണിടാന്‍ മാത്രമേ സാധിക്കൂ.


നമ്മുക്ക് കാത്തിരിക്കാം അടുത്ത ആക്രമണത്തിനായി.
എഴുതി തയാറാക്കു ഇന്നേ പ്രസ്താവനകള്‍.

5 അഭിപ്രായങ്ങള്‍ ( comments ):

  1. കോടതി കസബിനെ ഇതുവരെ ശിക്ഷിച്ചില്ലല്ലോ പിന്നെന്തിനു മാന്‍ മോഹന്‍ സിംഗിനെ കുറ്റം പറയുന്നു? മാറ്റുവിന്‍ ചട്ടങ്ങളെ എന്നു കുമാരനാശാന്‍ പറഞ്ഞതല്ലെ, അന്നേ അവനെ എങ്കൌണ്ടറ്‍ ചെയ്തിരുന്നെങ്കില്‍ അന്‍പത്തി രണ്ട്‌ കോടി ലാഭിക്കാമായിരുന്നു പിന്നെ അമേരിക്ക ഇത്റ കോടി മുടക്കീ എത്റ ഡ്റോണ്‍ അറ്റാക്ക്‌ നടത്തി, അവരുടെ എക്കോണോമി തന്നെ പൊളിഞ്ഞു എന്നിട്ടും സെപ്റ്റംബറ്‍ ഇലവണ്റ്റെ ഉത്തരവാദികളെ എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞോ ബിന്‍ ലാദന്‍ ഇപ്പോഴും കാസറ്റിറക്കുന്നുണ്ടല്ലോ. അപ്പോള്‍ പാവം മാന്‍ ഈ കൂട്ടുകക്ഷി ഭരണത്തിണ്റ്റെയും മാഡം റിപ്പോറ്‍ട്ടിങ്ങിണ്റ്റെയും ഇടയില്‍ അത്റ മോശം ആണോ?

    ReplyDelete
  2. സുശീലന്‍,
    കസബിനെ കോടതി ശിക്ഷിച്ചിട്ടുണ്ട്.
    ഇനി മേല്‍ കോടതിയില്‍ അപ്പീല്‍ കൊടുക്കാം.
    അപ്പീല്‍ കൊടുതി ശിക്ഷ ശരി വച്ചാലും വിധി നടക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും.
    അതേ ശിക്ഷ കിട്ടിയ അഫ്സല്‍ ഗുരു ഉള്‍പെടെ പലരെയും മറി കടന്നു ശിക്ഷ നടപ്പാക്കില്ല.
    തീരുമാനം എടുക്കാതെ നീട്ടികൊണ്ട് പോകാന്‍ ഭരണകൂടത്തിനു കഴിയും.

    അത് തന്നെ ആണ് പ്രീണന കോണ്‍ഗ്രസ്‌ ഗവണ്മെന്റ് ചെയ്ത് കൊണ്ടിരിക്കുന്നതും.
    പിന്നെ ഇടയ്ക്കു തേങ്ങ പീര ഇടുന്ന പോലെ ചില പ്രസ്താവനകള്‍.

    വ്യക്തിപരമായി വധ ശിക്ഷയെ ഞാന്‍ എതിര്‍ക്കുന്നു.
    പക്ഷെ രാജ്യത്തു നിലനില്‍ക്കുന്ന നീതി ന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു.
    അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രം വധ ശിക്ഷ നടപ്പാക്കുന്ന ഒരു രാജ്യമാണ് നമ്മളുടെത്.
    അത്തരം വിധികള്‍ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി നടപ്പാക്കാതെ ഇമ്മാതിരി പ്രസ്താവനകളുമായി വരുന്നത് ലജ്ജാകരം.

    ReplyDelete
  3. മന്മോഹനോടും ആ നാറി കസബിനെ ഇപ്പോളും ചോറും കൊടുത്തു നിര്‍ത്തിയിരിക്കുന്ന സിസ്ടതിനെയും പച്ച തെറി പറയാനാ തോന്നുന്നേ ....ഇതൊരു ബ്ലോഗ്‌ ആയതിനാല്‍ ആ തെറി എഴുതുന്നില്ല

    ReplyDelete