ഒരു മുഴം മുമ്പേ ഉള്ള ഏറു പോലെ കുഞ്ഞാലികുട്ടിയുടെ 'വധ ഭീക്ഷണി' പ്രസ്താവനയും, പിന്നീട് വന്ന റൌഫിന്റെ ആരോപണങ്ങളും അജിതയുടെയും , മീനാക്ഷി തമ്പാന്റെയും ഒക്കെ വെളിപ്പെടുത്തലുകളും ഒക്കെ ഐസ്ക്രീം പാര്‍ലര്‍ കേസില്‍ തിരിമറികള്‍ ഉണ്ടായിട്ടില്ലേ എന്ന് ന്യായമായും തോന്നി പോകുന്നു.
ജ്യുഡീഷറി പോലും ആരോപണ വിധേയം ആവുകയാണ് ഇവിടെ.
ഒരു ആരോപണം ഉയര്‍ന്നപ്പോള്‍ അതില്‍ എന്തെങ്കിലും വാസ്തവം ഉണ്ടോ എന്ന് പോലും ചിന്തിക്കാതെ കുഞ്ഞാലികുട്ടിയെ സംരക്ഷിക്കാന്‍ ചാണ്ടിയും,ചെന്നിത്തലയും, തങ്കച്ചനും ഒക്കെ അരയും തലയും മുറുക്കി രംഗത്ത് വന്നത് കാണുമ്പൊള്‍ ഇവന്റെയൊക്കെ ആസനത്തില്‍ വളരുന്ന നാണം കെട്ട ആലിനെ പറ്റി ഓര്‍ത്തു പോകുന്നു.കുഞ്ഞാലികുട്ടിയെ പറ്റി ഉള്ള ആരോപണം ലീഗിന് എതിരെ ഉള്ള ഗൂഢാലോചന ആയി ഒക്കെ ആയി ലീഗ് നേതാക്കളും എഴുന്നെള്ളിക്കുന്നു.
എല്‍.ഡി.എഫ് ഭരണ കാലത്ത് കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി അന്വേഷണം ഉഴപ്പിയോ?
ഭരണത്തില്‍ വന്നാല്‍ സ്ത്രീ പീഡകരെ 'കല് തുറുങ്കില്‍ അടക്കും' എന്ന് പറഞ്ഞ് നമ്മെ വല്ലാതെ കൊതിപ്പിച്ച വി.എസ്, ഭരണത്തിന്റെ അവസാന കാലത്തെങ്കിലും വാക്ക് പാലിക്കുമോ?
ഇതിന്റെ ഒക്കെ വാസ്തവം അറിയാം പൊതുജനം എന്ന കഴുതയ്ക്ക് അവകാശം ഇല്ലേ.
ഉമ്മൻചാണ്ടി പറഞ്ഞതാണ് അതിന്റെയൊരു ശരി... പുതിയതായി ഒന്നുമില്ല... വാർത്താസമ്മേളനത്തിലൂടെയും ചാനലിലുടേയും മറ്റും പുറത്തുവരുന്ന കാര്യങ്ങൾ എല്ലാം തന്നെ അദ്ദേഹത്തിനും ചെന്നിത്തലക്കും വയലാർ രവിക്കും അറിയാമായിരുന്നു... അതുകൊണ്ടാണല്ലോ, അവർ പറഞ്ഞത്, പുതിയതായി ഒന്നുമില്ല... ഇതൊക്കെതന്നെയാണ് അണിയറയിൽ നടക്കുന്നത്... പാവം അണികൾ... ഒന്നും മനസ്സിലാകാതെ... പാർട്ടിക്കൊടി എയർപ്പോർട്ടിന് മുകളിലും കെട്ടി ശൗര്യം കാണിക്കുന്നു...
ReplyDeleteരണ്ടു മാസം മുമ്പ് വി.എസ് പറഞ്ഞിരുന്നു.... പെണ്ണ് കേസില്‍ ഉള്പെട്ടവരെ കൈയാമം വയ്ക്കുമെന്ന്... ഇതായിരുന്നോ മൂപ്പരുടെ മനസ്സില്‍ ...? ഇലക്ഷന് മുമ്പ് അത് ലാന്റ് ചെയ്യുകയും ചെയ്തു... ഓരോ തോന്നലുകള്‍ ... :-()
ReplyDeleteഒരു MLA യും മുന്‍ MP യും indiavision ലെ INL അനുഭാവി ആയ ഒരു എഡിറ്റര്‍ ഉള്‍പെടെയുള്ള ഒരു സംഘം അടുത്ത ഇലക്ഷനില്‍ ഇടതുമുന്നണിക്ക് വേണ്ടി ആസൂത്രണം ചെയ്ത ഒളി കാമറ ഓപറേഷന്‍ ആണ് കുഞ്ഞാലികുട്ടിയുടെ പത്ര സമ്മേളനത്തിലൂടെ പുറത്തു വന്നത് .
ReplyDeleteനാല് മാസം മുന്‍പ് ഇവരുമായി കരാറില്‍ എത്തുകയും ,പരസ്പര സഹായത്തോടെ പ്രവര്‍ത്തിച്ചു UDF അധികാരത്തില്‍ വരുന്നതിനെ തടയുക എന്നതായിരുന്നു കരാറിന്റെ കാതലായ വശം.
ഇടയ്ക്കു ലീഗിലേക്ക് തിരിച്ചു പോകാന്‍ നടത്തിയ ശ്രമം വിജയിക്കാത്തതിന്റെ അരിശമാണ് MLA യെ ഇതിനു പ്രേരിപ്പിച്ചത് ,കഴിഞ്ഞ ഇലക്ഷനില്‍ തോറ്റതോടെ നഷ്ടപ്പെട്ട പ്രതാപവും അലി ലീഗില്‍ ചേരാന്‍ കാരണക്കാരന്‍ എന്ന ചീത്തപ്പേര് ഇല്ലാതാക്കാന്‍ കിട്ടിയ അവസരമായിട്ടാണ് മുന്‍ MP ഇതിനെ കണ്ടത് .ഒട്ടനവധി കേസുകളില്‍ കുടുങ്ങിയ വിവാദ വ്യവസായി തുടര്‍ന്നുള്ള ഭരണത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ സഹായം ലഭിക്കില്ല എന്ന തിരിച്ചറിവും LDF വീണ്ടും വന്നാല്‍ കേസില്‍ നിന്നും രക്ഷപ്പെടാം എന്ന പ്രതീക്ഷയും കോടികളുടെ ഓഫറും ചേര്‍ന്നപ്പോള്‍ കേരളം കണ്ട ഏറ്റവും ചീഞ്ഞ രാഷ്ട്രീയ നാടകത്തിനു അണിയറയില്‍ പരിശീലനം തുടങ്ങി .
എന്നാല്‍ ഇത് മണത്തറിഞ്ഞ കുഞ്ഞാലിക്കുട്ടി ബോംബിന്റെ മുന്‍പിലേക്ക് ചാടുകയായിരുന്നു .താനും തന്‍റെ പാര്‍ടിയും മാത്രമല്ല കേരളത്തില്‍ UDF അധികാരത്തില്‍ വരുന്നതിനുള്ള സാധ്യതകളെ കൂടി തല്ലിക്കെടുതാന്‍ ഇടയുള്ള ബോംബു നിര്‍വീര്യമാക്കാന്‍ ഉള്ള ശ്രമമാണ് നാം കാണുന്നത്.ഏതായാലും ബോംബു പൊട്ടിക്കാഴിഞ്ഞു .ഇതിന്റെ പുക പടലങ്ങള്‍ അടങ്ങുന്നതിനു മുന്‍പ് ഇലക്ഷന്‍ ആയാലും ബോംബിന്റെ വീര്യം കുറയും എന്നുള്ളതില്‍ തര്‍ക്കമില്ല .മാത്രമല്ല ഇത് പിന്നില്‍ കളിച്ചവരെ ജന മധ്യത്തില്‍ തുറന്നു കാട്ടാന്‍ സാധിച്ചാല്‍ ഒരു ക്രൂശിതന്റെ പരിവേഷത്തില്‍ ഉയര്‍ന്നു വരാനുള്ള സാധ്യതയും കുഞ്ഞാലി കാണുന്നുണ്ട് .അല്ലെങ്കില്‍ മത്സര രംഗത്ത് നിന്നും വേണ്ടി വന്നാല്‍ പാര്‍ട്ടി സ്ഥാനവും രാജി വെച്ച് UDF സാധ്യതകളെ നിലനിര്‍ത്താനുള്ള സമയവും ഇതിലൂടെ ലഭിച്ചു .തങ്ങളുടെ അധ്വാനത്തിന്റെ പൂര്‍ണ്ണ ഫലം ലഭിക്കാത്തതിന്റെ നിരാശ indiavision എഡിറ്ററുടെ മുഖത്ത് നിഴലിക്കുന്നുണ്ട്.
ഈ നാറിയ കേസ് കൊണ്ട് കഴുകിയാല്‍ തീരുന്നതാണോ ഇടതന്റെ ദുര്‍ഭരണം
കിളിരൂരിലെ ശാരി എന്ന പെണ്‍കുട്ടിയും അനഘാ എന്ന കുട്ടിയും ഇന്ന് ജീവിച്ചിരിപ്പില്ല എന്നാല്‍ ഐസ് ക്രീം ഇരകള്‍ ജീവിചിരുപ്പുണ്ട് .
ReplyDeleteകൊല നടത്തി തെളിവ് നശിപ്പിച്ചവര്‍ ഇന്നും മാന്യന്‍ മാര്‍ ആയി വിലസുമ്പോള്‍ എന്തിനീ കോലാഹലം .ശാരിയുടെയും അനഘയുടെയും ആത്മാവിന്റെ പിന്നാലെ എന്തെ വേറിട്ട ചാനല്‍ പോവാത്തത് ?
പതിനഞ്ചു കൊല്ലം മുന്‍പ് യുവത്വത്തിന്റെ തിളപ്പും അധികാരത്തിന്റെ ലഹരിയും പണത്തിന്റെ അഹങ്കാരവും കൂടി ചേര്‍ന്നപ്പോള്‍ ചെയ്തു പോയ തെറ്റിന്റെ ശിക്ഷ ഒരുപാട് അനുഭവിച്ചില്ലേ കുഞ്ഞാലി .കുഞ്ഞാലിയെ ജയിലില്‍ അടക്കാന്‍ ഉള്ള താല്‍പര്യമല്ല മറിച്ചു രാഷ്ട്രീയ കുതന്ത്രമാണ് ഇതിനു പിന്നിലെന്ന് ആര്‍ക്കും മനസ്സിലാകും .മുന്‍പ് പറഞ്ഞപോലെ കുഞ്ഞാലി വിരോധികളായ ഒരുപറ്റം ആളുകള്‍ ഇറക്കുന്ന ഒരു മഞ്ഞ സംസ്കാരമാണിത് .വെക്തികളെ താറടിച്ചു ഇലക്ഷനില്‍ ജയിച്ചു കയറാനുള്ള ' സുനാമി ' സൃഷ്ട്ടിക്കുകയാണ് ഇവരുടെ ലക്‌ഷ്യം .ഇത് അഗ്രസ്സീവ് ജേര്‍ണലിസം അല്ല പാപ്പരാസി ജേര്‍ണലിസം എന്നോ മഞ്ഞ പത്രധര്‍മം എന്നോ ഇതിനെ വിശേഷിപ്പിക്കാന്‍ സാധിക്കൂ .
ReplyDeleteഇത് തിരഞ്ഞെടുപ്പില്‍ ഇറക്കാന്‍ എതിരാളികള്‍ ഇറക്കിയതാണെന്നു തെളിഞ്ഞാല്‍ താങ്കള്‍ ആരുടെ പക്ഷത് നില്‍ക്കും