ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ഇടമലയാര്‍ കേസില്‍ ആര്‍.ബാലകൃഷ്ണ പിള്ളക്ക് ഒരു വര്ഷം തടവ് ശിക്ഷ വിധിച്ചു.
രണ്ടു കോടി നഷ്ട്ടം ഉണ്ടാക്കി എന്ന കേസില്‍ ഇരുപതു വര്ഷം അന്വേഷണം, അപ്പീല്‍, മറ്റ് കോടതി നൂലാമാലകള്‍ എല്ലാം കഴിഞ്ഞ് രണ്ടു കോടിക്ക് പകരം എത്ര കോടി രൂപ സര്‍ക്കാരിനും (കോടതിക്കും), പ്രതികള്‍ക്കും ചിലവായിട്ടുണ്ടാവും?
രാഷ്ട്രീയമായി അടിക്കാനല്ലാതെ ഇമ്മാതിരി കേസുകള്‍ ഖജനാവിന് കൂടുതല്‍ ചോര്‍ച്ച ഉണ്ടാക്കും എന്നല്ലാതെ വേറൊരു നേട്ടവും ഉണ്ടാവില്ല.
പാംഓയില്‍ കേസും അന്വേഷണങ്ങളിലും, കോടതികളിലൂടെയും ഒക്കെ ഉരുട്ടി പിരട്ടി അവസാനം വരെ ശ്രീ. കരുണാകരന്‍ കാലം കഴിച്ചു.
ലാവ്‌ലിന്‍ കേസും ഇങ്ങനൊക്കെ തന്നെ അവസാനിക്കും.
ബാലകൃഷ്ണ പിള്ളക്കും ഇനി അപ്പീല്‍ കൊടുത്തു വയസു കാലത്തെ ജയില്‍ വാസം ഒഴിവാക്കാം.
സമ്പന്ന കുടുംബത്തില്‍ ജനിച്ച ബാലകൃഷ്ണപിള്ള രാഷ്ട്രീയത്തില്‍ നിന്നും ഒന്നും നേടിയിട്ടില്ല എന്ന വാദം തൊണ്ട തൊടാതെ വിഴുങ്ങാന്‍ ബുദ്ധിമുട്ടുണ്ട്. രാഷ്ട്രീയത്തില്‍ നിന്നും നേടിയത് തന്നെ എടുത്താവും ഇത് വരെ കേസ് നടത്തിയത്.
അങ്ങനെ എങ്കില്‍ ഇമ്മാതിരി അഴിമതി കേസുകള്‍ രാഷ്ട്രീയക്കാരെ കൂടുതല്‍ അഴിമതിക്കാരാക്കും എന്നല്ലാതെ എന്ത് പ്രയോജനം.
എത്ര കോടികള്‍ ചിലവിട്ട് ബോഫോര്സ് കേസ് അന്വേഷിച്ചു, ഇപ്പോളും അന്വേഷിക്കുന്നു.
പിന്നെ ഒരു നൂറായിരം ജുഡീഷ്യല്‍ അന്വേഷണങ്ങള്‍.
എല്ലാം വെറും പാഴ്ചിലവുകള്‍...
സംസ്ഥാനങ്ങളില്‍ 500 കോടിയിലും കേന്ദ്രത്തില്‍ 1000 കോടിയിലും കുറഞ്ഞ ചീള് അഴിമതി കേസുകള്‍ അന്വേഷിക്കാതെ എഴുതി തള്ളണം എന്നാണ് ഒരു സാധാരണ നികുതിദായകന്‍ എന്ന നിലയില്‍ എന്റെ അഭിപ്രായം.
സംസ്ഥാനങ്ങളില്‍ 500 കോടിയിലും കേന്ദ്രത്തില്‍ 1000 കോടിയിലും കുറഞ്ഞ ചീള് അഴിമതി കേസുകള്‍ അന്വേഷിക്കാതെ എഴുതി തള്ളണം എന്നാണ് ഒരു സാധാരണ നികുതിദായകന്‍ എന്ന നിലയില്‍ എന്റെ അഭിപ്രായം.
ReplyDeleteഹഹ്ഹ അത് സത്യം..ചീള് കേസുകള്‍ എടുക്കാന്‍ കോടതിക്ക് നാണമില്ലേ..
പരിധി കുറഞ്ഞുപോയോ എന്നൊരു സംശയം. ഇപ്പോളത്തെ കേസുകളൊക്കെ ഒരു ലക്ഷത്തിയെഴുപത്താറായിരം കോടി, രണ്ട് ലക്ഷം കോടിയൊക്കെയാണല്ലോ.
ReplyDeleteഈ കൊടിയ കള്ളമ്മാരില്‍ ഒരാള്‍ക്കെങ്കിലും ചെറിയൊരു ശിക്ഷയെങ്കിലും വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞു എന്നത് ജനാധിപത്യത്തില്‍ കുറച്ച് വിശ്വാസമുണ്ടാകാന്‍ കാരണമാകും എന്നതിനാല്‍ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. നസ്രാണി കോണ്‍ഗ്രസ്സിന്റെ അഴിമതി വീരന്മാരായ സകല മന്ത്രിനേതാക്കളേയും ജയിലിലടക്കാന്‍ കഴിയുന്നില്ലല്ലോ എന്ന സംങ്കടം മാത്രമേ ബാക്കിയുള്ളു.
ReplyDeleteഈ മാടംബികളെ ജയിലിലയക്കാന്‍ കോടതിക്കും ജാഗ്രതയോടെ ഊണര്‍ന്നിരിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും കഴിയുന്നു എന്നത് ജനാധിപത്യത്തിനു പ്രതീക്ഷ നല്‍കുന്ന നല്ല സൂചനയാണ്. എന്‍.എസ്സ്.എസ്സ് എന്ന വര്‍ഗ്ഗീയ ജാതി സംഘടനയുടെ സംവരണത്തില്‍ മന്ത്രിയാകുന്നവരെയാണ് ഇതുവരെ കണ്ടിരുന്നത് ഇപ്പോള്‍ അഴിമതിയുടെ പേരില്‍ നായര്‍ മാടംബികള്‍ ജയിലില്‍ പോകുന്നതും കാണാനാകുന്നു എന്നത് സന്തോഷകരമാണ്.
.അഴിമതി കേസുകള്‍ എഴുതി തള്ളി വീണ്ടും അഴിമതി നടത്താന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയാണോ ജോണ്‍ ജാക്കോ ?എഴുതി തള്ളിയാല്‍ മറ്റുള്ളവര്‍ക്ക് കൂടി ഇത് പ്രേരണ ആവും .അപ്പോള്‍ ഖജനാവില്‍ നിന്നല്ലേ പണം ഇവര്‍ കൊള്ളയടിക്കുന്നത് ?
ReplyDeleteമറ്റൊന്ന്,
വയസ്സുകാലത്ത് ശിക്ഷ അനുഭവിക്കേന്ടെന്നാണോ?അല്ലെങ്കില്‍ പാതി ജോണിനും കിട്ടുന്നുണ്ടോ ?
ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുക തന്നെ വേണം .അഴിമതി നടത്തുന്ന കള്ളന്മാര്‍ തുരുങ്കിലടക്കപ്പെടുക തന്നെ വേണം .