അടുത്ത ഒരു അഞ്ചു വര്‍ഷത്തേക്ക് കാണാന്‍ സാധ്യത ഉള്ള യു.ഡി.എഫ് -നുള്ളിലെ അടി തൊടുപുഴയില്‍ ഉല്‍ഘാടനം ചെയ്യപ്പെട്ടു.
വര്‍ഷങ്ങളോളം എല്‍.ഡി.എഫ് -ല്‍ നിന്ന പി.ജെ ജോസഫിന് എതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ സമരം ചെയ്തും, വഴി തടഞ്ഞും,കോലം കത്തിച്ചും ഒക്കെ പ്രതിഷേധിച്ചിരുന്ന അണികളെ എന്തു പറഞ്ഞാവും കോണ്‍ഗ്രസ് നേതാക്കള്‍ ഇനി ജോസഫിന് വേണ്ടി ജയ് വിളിക്കാനും വോട്ട് ചെയ്യാനും ഒക്കെ ഒരുക്കുന്നത്.
കുഞ്ഞാലിക്കുട്ടി, ബാലകൃഷ്ണ പിള്ള , പി.ജെ ജൊസഫ് വിവാദങ്ങള്‍ യു.ഡി.എഫ് -നുള്ളിലും , മുരളീധരന്‍ , അബ്ദുള്ളക്കുട്ടി ഒക്കെ കാരണം ഉണ്ടാവാന്‍ സാധ്യത ഉള്ള പ്രശ്നങ്ങളും ,പിന്നെ രഹസ്യമായെങ്കിലും മുഖ്യമന്ത്രി കുപ്പായം തുന്നി നടക്കുന്ന നേതാക്കളും ഒക്കെ ചേര്‍ന്നു കോണ്‍ഗ്രസില്‍ ഉണ്ടാവാന്‍ സാധ്യത ഉള്ള പൊട്ടിത്തെറികളും ജനം കാണേണ്ടി വരും.
ഒരു മുഴം മുമ്പേ ഉള്ള മാണി സാറിന്റെ ഏറ് ഏതായാലും ഏറ്റു.
എല്‍.ഡി.എഫ് -ന് അനുകൂലമായി അടുത്തിടെ ഉണ്ടായിട്ടുണ്ട് എന്ന് പറയപ്പെടുന്ന തരംഗത്തില്‍ മാണി സാര്‍ ഒറ്റയ്ക്ക് മത്സരിക്കുകയും കൂടി ചെയ്താല്‍ അപ്രതീക്ഷിത കൂട്ടുകെട്ടുകള്‍ കേരളത്തില്‍ പ്രതീക്ഷിക്കാമോ ?
ഉമ്മന്‍ ചാണ്ടി,കെ.ആര്‍. ഗൌരിയമ്മ , കെ.എം. മാണി,പി.ജെ ജോസഫ് ,എം.വി. രാഘവന്‍ ,ആര്‍.ബാലകൃഷ്ണ പിള്ള തുടങ്ങിയ നേതാക്കളില്‍ കുറച്ചു പേരെങ്കിലും അടുത്ത് വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറി നില്‍ക്കണം. 'യുവാക്കള്‍ക്ക് അവസരം കൊടുക്കും' എന്ന് മൈക്കിനു മുമ്പില്‍ വിളിച്ചു കൂവുന്നത് അല്‍പ്പം പ്രാവര്‍ത്തികം ആക്കി കാണിക്കുക.
എന്നും പുതുമുഖങ്ങളെ പരീക്ഷിക്കാന്‍ ഉള്ള ധൈര്യം കാണിക്കുന്നത് സി.പി.എം തന്നെ ആണ്.
യുവാക്കള്‍ക്കായി മാറി കൊടുത്ത ഒരു കോണ്‍ഗ്രസ് നേതാവിനെ ഓര്‍മ്മ വരുന്നു.
1970- മുതല്‍ എം.എല്‍.എ, എം.പി, മന്ത്രി , സ്പീക്കര്‍ ,ലഫ്.ഗവര്‍ണര്‍ തുടങ്ങി എല്ലാ സ്ഥാനങ്ങളും നേടി ഒടുവില്‍ 2004- ല്‍ ഇനി ജനം ജയിപ്പിക്കില്ല എന്ന് ഉറപ്പായത് കൊണ്ട് കളം വിട്ട സാക്ഷാല്‍ വക്കം പുരുഷോത്തമന്‍.
അതാണ് കോണ്‍ഗ്രസ് ശൈലി.
shariyanu..udf sharikkum adi thudangi....
ReplyDeletehttp://en.wikipedia.org/wiki/Dead_Poets_Society
:))
ReplyDeleteഅടി തുടങ്ങി എന്നല്ല
ReplyDeleteആടിത്തുടങ്ങി എന്നാണ് ശരിയായ പദം :)) (അതെപ്പഴേ എന്നുള്ളതേയുള്ളു..)
തെരഞ്ഞെടുപ്പ് കാലത്ത് വോട്ടര്‍മാരെ എല്ലായ്പ്പോഴും മണ്ടന്മാരാക്കാറുള്ളത് കാങ്ക്രസ്സ്കാരെന്നെ എന്നതില്‍ തര്‍ക്കമില്ല, കൂടുതല്‍ മണ്ടന്മാരാക്കുന്ന കാലത്ത് മണ്ടന്മാരായ വോട്ടേര്‍സ് അവരെ ജയിപ്പിച്ച ചരിത്രമേയൂള്ളു ;)
മുഖ്യമന്ത്രിക്കുപ്പായം തുന്നിച്ചവര്‍ തമ്മിലുള്ള ചെളി(വേറേ പദമുണ്ട്-മിണ്ടുന്നില്ല!!)വാരിയേറ് കാണാനിട വരുമോ :))))
തമ്മിതല്ലലും കലം ഉടച്ചതും മിച്ചം വരും
ReplyDeleteമുഖ്യമന്ത്രിക്കുപ്പായം തുന്നിയവര്‍ അതെടുത്ത് നിയമസഭയുടെ പടിപ്പെരക്കല്ല് തൊടക്കേണ്ടി വരും....
പരിപ്പങ്ങ് വാങ്ങിവച്ചേക്ക് മക്കളെ....
ഇത്തവണ കേരളത്തിലെ ജനങ്ങള്‍ പതിവ് വിഢിത്തരം ആവര്‍ത്തിക്കില്ല...
മനസ്സിലായില്ലേ.... ചണ്ടികള്‍ പ്രതിപക്ഷത്തടിഞ്ഞുകിടക്കുംന്ന്....
സര്‍ക്കാരിനെതിരെ സമരം ചെയ്താല്‍ അടികിട്ടും സ്വന്തം തള്ളയെ ചവിട്ടിയാല്‍ ആരും ചോദിക്കില്ലാ.. അതാ ഖദറിട്ട ഏമാന്മാര്‍ തൊടുപുഴയില്‍ ആറാടിയത്.... ഇത് നോക്കിനില്‍കാനെ പോലീസിനായുള്ളൂ... ഒരു വീഡിയോയില്‍ ഒരു പാവം ചേട്ടന്‍ ഒരുവയസിനു താഴെയുള്ള കൈകുഞ്ഞിനെ മാറത്ത് ചേര്‍ത്ത് ഈ കാപാലികരോട് യാചിക്കുന്നത് കണ്ടിരുന്നു. കൊള്ളാം ഇലക്ഷനു മുന്‍പ് തന്നെ തനിനിറം കാണിച്ച എല്ലാാ നേതാക്കള്‍ക്കും ഒരായിരംനന്ദികള്‍!!!
ReplyDelete