മലയാളം ബ്ലോഗില്‍ വളരെ സജീവമായി ചര്‍ച്ച ചെയ്ത മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് എന്ത് സംഭവിച്ചു?
സുപ്രീം കോടതി ഒരു അഞ്ചംഗ കമ്മറ്റിയെ നിയമിച്ചു എന്ന് വിക്കിയില്‍ വായിച്ചറിയാന്‍ കഴിഞ്ഞു.
ആ കമ്മറ്റിയെ തമിഴ്നാട് അംഗീകരിക്കുന്നില്ല.
കോടതി നൂലമാലകളിലൂടെ വര്‍ഷങ്ങള്‍ ഉരുട്ടി പിരട്ടി ഈ പ്രശ്നം എങ്ങും എത്താതെ നില്‍ക്കുന്നു.
നൂറിലധികം പഴക്കം ഉള്ള ഈ അണക്കെട്ട് തകര്‍ന്നാല്‍ കേരളത്തിലെ നാലോ അഞ്ചോ ജില്ലകള്‍ വെള്ളത്തിന് അടിയില്‍ ആവും എന്നാണ് പലയിടത്തും വായിച്ചത്.
അത് സത്യമോ, അതോ വെറും പ്രചാരണമോ എന്ന് ഇപ്പോള്‍ സംശയം തോന്നുന്നു.
കാരണം ഇത്രയും ഭീകരമായ ഒരു അണക്കെട്ട് ബോംബ് കേരളത്തെ തകര്‍ക്കും എന്നറിഞ്ഞിട്ടും നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ ആരും അതേ പറ്റി പറയുന്നില്ല.
ഭരണപക്ഷമോ , പ്രതിപക്ഷമോ ഒന്നും അതൊരു പ്രശ്നമായി കാണുന്നില്ല.
കോടതിയില്‍ കുരുക്കി ഈ പ്രശ്നത്തില്‍ ഒരു തീരുമാനവും ആകാതെ നിലനിര്‍ത്താനാവും.
പഴി കോടതിക്കാവട്ടെ....
ഒന്നുകില്‍ ആ അണക്കെട്ട് തകരണം...
അല്ലെങ്കില്‍ രാഷ്ട്രീയമായ ഇച്ചാശക്തിയോടെ ആരെങ്കിലും ഇതിനായി മുന്നോട്ട് വരണം.
നമ്മുടെ മന്ത്രിമാരോ ,എം.പി, എം.എല്‍.എ മാരോ ആരെങ്കിലും ഡല്‍ഹിയില്‍ പോയി പാര്‍ലമെന്റിന് മുമ്പില്‍ നിരാഹാരം കിടക്കണം.
രാജ്യം മൊത്തം ഈ വിഷയത്തില്‍ ചര്‍ച്ച ഉണ്ടാവണം. എത്രയോ മനുഷ്യ ജീവനുകള്‍ അപകടത്തില്‍ ആണെന്നത് രാജ്യം മുഴുവന്‍ ശ്രദ്ധിക്കണം.
നിയമസഭയില്‍ നേരെ ചൊവ്വേ ഇരിക്കാതെ അനാവശ്യ കാര്യങ്ങള്‍ക്ക് ഇറങ്ങി പോക്കു നടത്തി തങ്ങളുടെ ഉത്തരവാദിത്തമില്ലയ്മ്മ തെളിയിച്ച യു.ഡി.എഫ് ഇനി അധികാരത്തില്‍ വന്നാലും മുല്ലപെരിയാറിന്റെ കാര്യത്തില്‍ പ്രത്യേകിച്ചൊന്നും സംഭവിക്കില്ല.
മുഖ്യമന്ത്രിയുടെ മകനെതിരെ ആരോപണം ഉയര്‍ത്തി തങ്ങളുടെ മണ്ടന്‍ 'പുത്തി' കാണിച്ച യു.ഡി.എഫ് എന്തു കൊണ്ട് മുല്ലപെരിയാര്‍ പോലുള്ള പ്രശ്നങ്ങളെ പറ്റി സംസാരിക്കുന്നില്ല.
0 അഭിപ്രായങ്ങള്‍ ( comments ):
Post a Comment