Friday, March 18, 2011

ഇത് വെറും കോണ്‍ഗ്രസ്‌ ആയി പോയി.

വി.എസ് -നെ മത്സരിപ്പിക്കേണ്ട എന്ന ആദ്യ തീരുമാനം മികച്ചതെന്നു പറഞ്ഞ എന്റെ കഴിഞ്ഞ പോസ്റ്റ്‌ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപെട്ടു ചില കമ്മന്റുകള്‍ വന്നു.

എന്തായാലും അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ ഉള്ള തീരുമാനം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ വെറും കോണ്‍ഗ്രസ്‌ ആക്കി കളഞ്ഞു.

എന്റെ നാട്ടിലും വി.എസ് -ന് വേണ്ടി പ്രകടനം നടത്തി എന്ന് സുഹൃത്തുക്കള്‍ പറഞ്ഞറിഞ്ഞു.
അഴിമതിക്കെതിരെ ,സ്ത്രീ പീഡകര്‍ക്കെതിരെ ഒക്കെ പോരാടുന്നു എന്ന് എല്ലാവരും അദ്ദേഹത്തെ പുകഴ്ത്തുന്നു.

ഒരു സമയത്ത് നാട്ടിലുള്ള കൃഷികള്‍ വെട്ടി നിരത്തി സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിപ്പിച്ച ഈ വി.എസ് എങ്ങനെ ഇത്ര മഹാന്‍ ആയി എന്ന് ആലോചിച്ചിട്ട് പിടി കിട്ടുന്നില്ല.

പ്രതിപക്ഷ നേതാവായി അദ്ദേഹം ഏറ്റവും തിളങ്ങിയ കിളിരൂര്‍ കേസില്‍ പോലും ഒരു നല്ല നടപടി എടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞോ?
ആ ശാരിയുടെ അച്ഛനെ പോലും കാണാന്‍ വി.എസ് കൂട്ടാക്കുന്നില്ല എന്ന് വായിച്ചിരുന്നു.
വേറെ ഏതു പീഡന കേസില്‍ ആണ് അദ്ദേഹം ഇടപെട്ടു നടപി എടുപ്പിച്ചത്?

ഒരു അഭിമുഖത്തില്‍ പണ്ട് പോലീസുകാര്‍ ലോക്കപ്പില്‍ പോലീസ് മര്‍ദനം ഏറ്റതും ബയണട്ട് കൊണ്ടു കാലില്‍ കുത്ത് കിട്ടി ബോധം പോയതും വി.എസ് വിശദീകരിക്കുന്നുണ്ട്.പോലീസ് സ്റ്റേ ഷനുകളില്‍ മനുഷ്യന് നേരിടേണ്ടി വരുന്ന ക്രൂരമായ പീഡനങ്ങള്‍ അവസാനിപ്പിക്കാന്‍ വി.എസ് പ്രത്യേകമായി എന്തെങ്കിലും നടപടി എടുത്തോ?

വല്ലവന്റെയും കൃഷിയിടത്തില്‍ കയറി വെട്ടി നിരത്താന്‍ കാണിച്ച ആര്‍ജ്ജവം സാധാരണക്കാരനെ നേരിട്ടു ബാധിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതിക്കും കൈ കൂലിക്കും എതിരെ തിരിച്ചു വിടാന്‍ ഈ അഞ്ചു വര്‍ഷത്തില്‍ അദ്ദേഹത്തിന് സാധിച്ചോ?

അഞ്ചു വര്ഷം കൊണ്ട് വി.എസ് വിഭാവനം ചെയ്ത് അദ്ദേഹത്തിന്റെ കഴിവ് കൊണ്ട് മാത്രം കേരളത്തില്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടോ?

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും സ്വയം ഒഴിഞ്ഞു മാറി മാതൃക കാണിക്കാനുള്ള മാന്യത പോലും അദ്ദേഹം കാണിച്ചില്ല.
അങ്ങനെ ചെയ്തിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവം കൂടുകയേ ഉണ്ടായിരുന്നുള്ളു.
പകരം അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ ഉള്ള കൊതി അദ്ദേഹത്തിനുമുണ്ട്.

എന്റെ അഭിപ്രായത്തില്‍ പാര്‍ട്ടിയുടെ ഒരു ചരിത്രപരമായ വിഡ്ഢിത്തമായി പോയി ഈ തീരുമാനം.

ഇന്ന് ജയ്‌ വിളിക്കുന്നവര്‍ ഇദ്ദേഹത്തെ ഭാവിയില്‍ തള്ളി പറയും...

2 അഭിപ്രായങ്ങള്‍ ( comments ):

  1. ആര്‍ക്കും വേണ്ടാത്ത വി എസ്സിനെ ജനങ്ങള്‍ക്കും വേണ്ട.

    ഇയാള എന്ത് ചെയ്തെന്നാ.
    രണ്ടു രൂപയ്ക്കു അരി കൊടുതെന്നോ?
    ആര്‍ക്കു.
    ഉമ്മന്‍ ചാണ്ടി മൂന്നു രൂപക്ക്‌ അരി കൊടുത്തിട്ടാണ്
    ഇറങ്ങി പോയത് .
    പിന്നെയും അഞ്ചു വര്ഷം കഴിയേണ്ടി വന്നു
    ഇങ്ങേര്‍ക്ക് അതിനെക്കുറിച്ച് ചിന്തിക്കാന്‍ തന്നെ.
    അഞ്ചു വര്ഷം മുന്‍പ് കടയില്‍ നിന്നും മുപ്പതു രൂപയ്ക്കു
    വാങ്ങിയിരുന്ന അരിക്ക് ഇപ്പോള്‍ അറുപതു
    രൂപ ആയെന്നു ഇന്നലെ ടിവിയില്‍ പറയുന്ന കേട്ട്.
    നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂടുംബോഴെല്ലാം
    കേന്ദ്രത്തെ പഴിച്ചു സമയം കളയുക അല്ലാതെ എന്തെങ്കിലും
    ചെയ്യാന്‍ ഇയാള്‍ക്ക് കഴിഞ്ഞോ?
    തൊട്ടടുത്ത തമിഴ്‌ നാട് നികുതി ഒഴിവാക്കി പെട്രോള്‍ വില
    കുറച്ചപ്പോള്‍ കേരളം എന്ത് ചെയ്തു.
    മലപ്പുറത്തെ കുട്ടികള്‍ പഠിച്ചല്ല പരീക്ഷ പാസ്സാവുന്നത്
    എന്ന് പറഞ്ഞത് ഈ വി എസ് തന്നെയല്ലേ?
    ശാരിയുടെ അഭിമാനത്തില്‍ കയറി നിന്ന്
    മന്ത്രിക്കസേരയില്‍ കയറിയ വി എസ്
    അധികാരത്തില്‍ കയറിയ ഉടനെ
    ശാരിയുടെ അച്ഛനെ അറസ്റ്റ്‌ ചെയ്യുക അല്ലെ ചെയ്തത്.
    ആ കൊച്ചു കുട്ടിയെക്കൂടി അയാള്‍ അന്ന് അറസ്റ്റ്‌ ചെയ്യിചില്ലേ?
    ശാരിയുടെ അച്ഛനും വീട്ടുകാരും കാണാന്‍ ചെന്നിട്ട് കണ്ടോ?
    അതും ഈ വി എസ് തന്നയല്ലേ?
    അഞ്ചു വര്ഷം കഴിഞ്ഞിട്ടും വി ഐ പി യെ പുറത്തു
    വിട്ടോ?
    ഇത്തിരിയെങ്കിലും അധികാര മോഹം ഇല്ലാത്ത ആള്‍ ആയിരുന്നെങ്കില്‍
    ആദ്യം ഈ വി ഐ പി കള്‍ ആരെന്നു പറയുക ഇല്ലായിരുന്നോ?
    ആ കേസ്‌ ഒരു ചുവടു എങ്കിലും മുന്നോട്ട് നടത്തിയോ?
    അഞ്ചു വര്ഷം വേണ്ടി വന്നു സ്മാര്‍ട്ട്‌ സിറ്റി കരാര്‍ ഒന്ന്
    ഒപ്പിടാന്‍.
    അഞ്ചു വര്ഷം മുന്‍പ് പറഞ്ഞതിനേക്കാള്‍
    എന്തെങ്കിലും വ്യത്യാസം കരാറില്‍ ഉണ്ടായിരുന്നോ?
    സ്മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പിട്ടവരെ ജയിലില്‍ കെട്ടുമെന്ന് പറഞ്ഞ
    ആളും ഈ വി എസ്സല്ലേ?
    ഇരുപതിനായിരം കോടി രൂപയുടെ വികസന കരാറുകള്‍
    പൂഴ്ത്തി വച്ച് നാടിന്റെ വികസനത്തെ മുരടിപ്പിച്ചതും
    ഈ വി എസ് തന്നെയല്ലേ?
    തൊഴിലിനു തെണ്ടുന്ന യുവജനങ്ങളെ വഞ്ചിച്ചു കൊണ്ട്
    പിന്‍ വാതില്‍ നിയമനം അനവധി നടത്തിയതും ഈ വി എസ്സിന്റെ
    മന്ത്രി സഭ അല്ലെ?
    പി എസ് സി യുടെ വിശ്വാസ്യത തകര്‍ത്തതും ഈ വി എസ്സിന്റെ
    മന്ത്രി സഭ അല്ലെ?
    കല്ല്‌ വാതില്‍ക്കല്‍ മദ്യ ദുരന്ത കേസ്‌ അട്ടിമറിച്ചതും ഈ വി എസ്സല്ലേ?
    ചന്ദന മാഫിയക്ക് ഓശാന പാടിയത് ഈ വി എസ്സല്ലേ?
    ലോട്ടെരി ഇടപാടിലെ അഴിമതി എന്തെ വി എസ് പുറത്തു കൊണ്ട് വന്നില്ല.
    മൂന്നാറില്‍ ജെ സി ബി യും കൊണ്ട് പോയി ഷോ കാണിച്ചിട്ട്
    എന്തായി?
    സ്വന്തം പാര്‍ട്ടിക്കും നേതാക്കള്‍ക്കും എതിരെ എന്തെല്ലാം
    പറഞ്ഞു നടന്നു ഈ വി എസ് .
    ലാവലിന്‍ കേസില്‍ പിണറായിയെ കുടുക്കിയത് വി എസ് അല്ലെ?
    കോടിയേരിയും മക്കളെയും സമൂഹത്തില്‍ താരടിച്ചതും ഈ വി എസ്സല്ലേ?
    സ്വന്തം മകന് വഴി വിട്ടു സമ്പാദിക്കാന്‍ അവസരം ഉണ്ടാക്കിയതും
    ഈ വി എസ്സല്ലേ?
    ആദരണീയനായ ഇന്ത്യന്‍ പ്രസിടെന്റിനെ മേലോട്ട് വാണം
    വിടുന്നയാള്‍ എന്ന് വിളിച്ചതും ഈ വി എസ് തന്നെയല്ലേ?
    എത്രയെത്ര മാന്യ വ്യക്തികളെ ഇയാള സ്വന്തം നാവു
    കൊണ്ട് വായില്‍ തോന്നിയത് പറഞ്ഞു?
    കുറെ മാധ്യമങ്ങള്‍ ഇടതു പക്ഷത്തിനെതിരെ ഉള്ള ആയുധം
    ആയി വി എസിനെ കരുതുകയും ഊതി പെരുപ്പിക്കുകയും
    ചെയ്തു.
    അറിഞ്ഞോ അറിയാതെയോ പലരും അയാലിനെ പെരുപ്പിച്ചു.
    അവസാനം ആ ഊതി വീര്‍ത്ത ബലൂണ്‍ അങ്ങ് പൊട്ടി.
    അഞ്ചു വര്ഷം മുന്‍പ് ആടിയ ആ പൊറാട്ട് നാടകം
    കേരളത്തിലെ തെരുവുകളില്‍ വീണ്ടും നടക്കുന്നു.
    റിലയന്‍സും ,ലോട്ടറി മാഫിയകളും
    പതിനെട്ടു തികയാത്ത യുവാക്കളെ തെരുവിലിറക്കി
    വി എസ്സിന് കീജയ്‌ വിളിപ്പിക്കുന്നു.
    നേരെ ചൊവ്വേ സംസാരിക്കാന്‍ അറിയാത്ത.
    ചെറുപ്പക്കാരുടെ മനസ്സറിയാത്ത,
    വികസനം തടഞ്ഞു വയ്ക്കുന്ന, പുരോഗമന
    ആശയങ്ങളെ മുഴുവന്‍ കാറ്റില്‍ പരത്തുന്ന ഒരാളിന്
    വേണ്ടി ഈ ചെറുപ്പക്കാര്‍ ഇങ്ങനെ ചെയ്യുമോ?
    കുറച്ചു കുപ്പി കിട്ടിയാല്‍ കീ ജയ്‌ വിളിക്കാന്‍ ആളിനെ കിട്ടുമായിരിക്കും.
    അത് കണ്ടു സീറ്റ് കൊടുക്കാന്‍ സീ പീ എം തയാറാവും
    പക്ഷേ അഞ്ചു വര്ഷം താങ്കളുടെ കൊപ്രായതരം കണ്ട
    പാവം കഴുതകള്‍ കുത്തുമോ താങ്കള്‍ക്ക് .....
    കേരള ദി പിറകോട്ടു വലിക്കാന്‍ ഈ കാരണവര്‍ വീണ്ടും
    അവതരിച്ചല്ലോ ഈശ്വരാ ....
    അവസാനമായി ജനങ്ങളേ ഓര്‍ക്കുക
    നമ്മുടെ രാജ്യത്തിനു വേണ്ടി രക്ത സാക്ഷി ആയി ആയ
    സന്ദീപിനെ ഓര്‍മ്മയുണ്ടോ?
    പട്ടിപോലും സന്ദീപിന്‍റെ വീട്ടില്‍ പോകുമോ എന്ന്
    ചോദിച്ച വി എസിന് അതെ മറുപടി ആണ് ഇപ്പോള്‍ ഉചിതം.
    വോട്ടു ചെയ്യാന്‍ എന്റെ @ട്ടി പോലും വരില്ല സഖാവേ

    ReplyDelete
  2. കുടുംബപരമായി കോണ്‍ഗ്രസ്‌ അനുകൂലം ആയിരുന്നു. പിന്നെ കൂടുതല്‍ വായനയിലൂടെ മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പറ്റി മനസ്സിലാക്കി. ഇടതു പക്ഷ ആഭിമുഖ്യവും , ആര്‍.എസ്.എസ് ആഭിമുഖ്യവും ഒക്കെ തോന്നിയിട്ടുണ്ട്. പക്ഷെ എല്ലാത്തിന്റെയും പ്രതികൂല വസ്തുതകളും അറിഞ്ഞപ്പോള്‍ ആകെ ഒരു 'കണ്‍ഫ്യൂഷന്‍' ആണിപ്പോള്‍. ഇതില്‍ നിന്ന് നല്ലത് തിരഞ്ഞെടുക്കാന്‍ ആവുന്നില്ല

    How correct!!

    ReplyDelete