Tuesday, March 29, 2011

ഞരമ്പുരോഗികളും തെറിയും

പലരും പോസ്റ്റിട്ട ഒരു വിഷയമാണ് സന്തോഷ്‌ പണ്ഡിറ്റിന്റെ 'കൃഷനും രാധയും'

ഒടുവില്‍ അയാളെ ഞരമ്പുരോഗി എന്ന് വിളിച്ചുകൊണ്ടു അനാമിക എന്ന അനോണി ബ്ലോഗ്ഗറുടെ പോസ്റ്റും വായിച്ചു.
അയാള്‍ കോട്ടിട്ടു, അയാളുടെ പല്ലുന്തിയതാണ് തുടങ്ങി പല ആരോപണങ്ങളും ആ പോസ്റ്റില്‍ വായിക്കാന്‍ കഴിഞ്ഞു.

എനിക്ക് മനസിലാവുന്നില്ല...
ഒരു ആല്‍ബം ഇറക്കാന്‍ അയാള്‍ക്ക് അവകാശം ഇല്ലേ?
പല്ലുന്തിയവരും മറ്റ് വൈകല്യങ്ങള്‍ ബാധിച്ചവരും ഒക്കെ കൂട്ട ആത്മഹത്യ ചെയ്യണമെന്നാണോ?

നമ്മുടെ ആദര്‍ശ നായകന്മാരായ നടന്മാരുടെ കൂതറ സിനിമകള്‍ക്ക്‌ ജയ് വിളിക്കാനും പാലഭിഷേകം നടത്താനുമുള്ള വിവരദോഷം കാണിക്കുന്ന നമ്മള്‍ മലയാളികള്‍ തന്നെ ആണ് കോപ്പിറൈറ്റ് ഉള്ള ഒരു വീഡിയോ ഒരു ഉളുപ്പും ഇല്ലാതെ യൂ ടുബില്‍ അപ്‌ലോഡ്‌ ചെയ്ത് തെറി കമ്മന്റുകള്‍ക്ക് അവസരം ഉണ്ടാക്കുന്നതും ഹിറ്റ്‌ ധാന്യത്തിന്റെ പങ്കു പറ്റുന്നതും.

കപട സദാചാരം പോലെ കപട കലാവാസന...

മലയാളിയുടെ അസൂയ മാത്രമാണ് ഇത്തരം തെറി കമന്റുകള്‍ക്കു കാരണം.
പണ്ട് ശ്രീനിവാസന്‍ 'പവിഴ മല്ലി' പാടി അഭിനയിച്ചത് പോലെ ഒരു ആക്ഷേപ ഹാസ്യമായി ഇതിനെ കണ്ടാല്‍ പോരെ..

ഒരു തമാശയായി വെറുതെ കേട്ടിരിക്കാന്‍ കൊള്ളാവുന്ന സില്സില വീഡിയോ തെറി കമ്മന്റുകള്‍ കൊണ്ടു മൂടിയപ്പോള്‍ പലപ്പോഴും തോന്നി ഈ ഹരിശങ്കര്‍ തന്നെ ആണോ ഈ തെറികള്‍ എഴുതുന്നതെന്ന്. കമന്‍റുകാരുടെ പ്രൊഫൈല്‍ കണ്ടപ്പോള്‍ നമ്മുടെ മലയാളി മാന്യ സുഹൃത്തുക്കള്‍ തന്നെ ആണ് കുത്തിയിരുന്നു തെറികള്‍ എഴുതുന്നതെന്ന് മനസിലായി.

വല്ലവന്റെയും വീഡിയോ യുടുബില്‍ ഇട്ട് അതിനെ തെറി പറഞ്ഞ് നടന്നു മാന്യന്മാര്‍ ആവുന്ന നമ്മള്‍ ഓരോ മലയാളിയും ഞരമ്പുരോഗികള്‍ ആണ്.

6 അഭിപ്രായങ്ങള്‍ ( comments ):

  1. രാത്രി ശുഭരാത്രി
    ഇനി എന്നും ശിവരാത്രി...

    ReplyDelete
  2. എനിയ്ക്കും തോന്നിയത് ആ ആല്‍ബം മനപൂര്‍വ്വം അതു പോലെ പിടിച്ചതായിരിയ്ക്കും എന്നാണ്. സില്‍സില യ്ക്കു കിട്ടിയതു പോലെ ഒരു നെഗറ്റീവ് പബ്ലിസിറ്റി കൊണ്ടെങ്കിലും ശ്രദ്ധിയ്ക്കപ്പെടുവാന്‍ വേണ്ടി...

    ReplyDelete
  3. i doubt this album was shot like that intentionally...the dentition et al are fake i guess.....

    ReplyDelete
  4. any way he is getting money for each and every hit made on that album.

    ReplyDelete
  5. അത് കേട്ട് ആസ്വദിക്കുന്നവര്‍ തന്നെയാണ് ഈ തെറി മുഴുവന്‍ എഴുതുന്നതും..തെറി എഴുതി നിറയ്ക്കാന്‍ ആല്‍ബങ്ങള്‍ ഉണ്ടോയെന്നു നോക്കി നടക്കുകയാണ് പലരും..

    ReplyDelete