Monday, April 11, 2011

ബി.ജെ.പി ക്ക് വോട്ട് ചെയ്യുക.

ദ്വയാര്‍ത്ഥ പ്രയോഗം, ജമാ അത്തെ ഇസ്ലാമി ബന്ധം ( കഴിഞ്ഞ തവണ പി.ഡി.പി ) , ആരാവും മുഖ്യന്‍ തുടങ്ങി സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചയില്‍ ഉണ്ടാകാതെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കേരളത്തിലെ ഇടതു വലതു മുന്നണികള്‍ നമ്മളെ കബളിപ്പിക്കുന്നത് സാക്ഷരതയിലും വിദ്യാ സമ്പന്നതയിലും മുമ്പില്‍ നില്‍ക്കുന്ന കേരളത്തിലെ ജനങ്ങള്‍ മനസിലാക്കുന്നില്ലേ?

മുല്ല പെരിയാര്‍ പോലൊരു വലിയ പ്രശനം ചര്‍ച്ചകളില്‍ വരാതെ മാധ്യമങ്ങളും ഇതിനു കൂട്ട് നില്‍ക്കുന്നു.

എ.കെ.ആന്റണി യെ പോലൊരു നേതാവ് പറയുന്നത് തുടര്‍ച്ചയായ ഇടതു ഭരണം നാശം വിതയ്ക്കും എന്നാണ് . യു.ഡി.എഫ് ജയിച്ച് അഞ്ചു വര്ഷം കഴിഞ്ഞ് ഈ ആന്റണി ഇടതിന് വേണ്ടി വോട്ടു ചോദിക്കുമോ. തുടര്‍ച്ചയായ ഭരണം മാത്രമേ നാശമുണ്ടാക്കൂ എന്നാണല്ലോ.

പരസ്പരം പഴിചാരല്‍ അല്ലാതെ എന്തെങ്കിലും വിഷയങ്ങള്‍ ചര്‍ച്ചകളില്‍ ഉണ്ടാവുന്നുണ്ടോ?

ഇവരില്‍ ഒരാളെ തിരഞ്ഞെടുക്കേണ്ട ഗതികേട് എന്തുകൊണ്ട് മാറുന്നില്ല?
നമ്മള്‍ കുറച്ചു കൂടി ബുദ്ധിപരമായി ചിന്തിക്കാത്തത് എന്തു കൊണ്ട്?

രണ്ടു മുന്നണികളുടെ അടിമകള്‍ ആകാതെ ബി.ജെ.പി യെ പോലെ ഉള്ള മൂന്നാം ചേരിയില്‍ നില്‍ക്കുന്ന പാര്‍ട്ടികളെയും വിജയിപ്പിച്ചു അവസരം കൊടുക്കണം.

സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതു മുതല്‍ വര്‍ഗീയ, ജാതി , ഉപജാതി തുടങ്ങിയവയെല്ലാം പരിഗണിക്കുന്ന മുന്നണികള്‍ ബി.ജെ.പി യെ വര്‍ഗീയത ആരോപിച്ചു മാറ്റി നിര്‍ത്തുന്നതില്‍ ഇതുവരെ വിജയിച്ചിട്ടുണ്ട്.

ബി.ജെ.പി കേരളം ഭരിച്ചാല്‍ ഇവിടം നന്നായി പോകും എന്നൊന്നും ഇല്ല. പക്ഷെ ഇടതു വലതു മുന്നണികളെ ഒരു പാഠം പഠിപ്പിക്കാന്‍ കുറച്ചു കൂടി ഉയര്‍ന്ന നിലയില്‍ ചിന്തിക്കാന്‍ ജനങ്ങള്‍ തയാറാകണം. ഈ ഇടതു വലതു മുന്നണികളുടെ അടിമകളായി നമ്മള്‍ മടിയന്മാരായി തുടരണോ?

ഞാന്‍ ഇങ്ങനെ ഒരു പോസ്റ്റ്‌ ഇട്ടതു കൊണ്ട് എല്ലാവരും ബി.ജെ.പിക്ക് വോട്ട് ചെയ്യും എന്നില്ല. പക്ഷെ ഒന്ന് മാറി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

2 അഭിപ്രായങ്ങള്‍ ( comments ):

  1. I too agree with you.

    toni

    ReplyDelete
  2. This time we should vote for BJP. There are very good candidates from BJP also like previous BJP president CK Padmanabhan from Kunamangalam, K Surendran from Manjeshwar, O Rajagopal from Nemom

    ReplyDelete