ഈ നിയമ സഭാ തിരഞ്ഞെടുപ്പില്‍ ചില സ്ഥാനാര്‍ഥികള്‍ തോല്‍ക്കണം എന്നാണ് എന്റെ ആഗ്രഹം.
1. പി.ജെ ജോസഫ്. നാണം എന്ന വാക്കിന്റെ അര്‍ഥം അറിയാവുന്ന ഒരു കോണ്‍ഗ്രെസ്സുകാരനും ജോസെഫിനു വോട്ട് ചെയ്യില്ല. ജോസഫ് തോല്‍ക്കണം.
2 . കെ.ആര്‍ ഗൌരിയമ്മ. ആദ്യ മന്ത്രിസഭയിലെ മന്ത്രിയായി തിളങ്ങിയ ഗൌരിയമ്മയോടുള്ള എല്ലാ ബഹുമാനവും ഉള്ളില്‍ ഉണ്ട്.
പക്ഷെ ഈ തിരഞ്ഞെടുപ്പില്‍ എങ്കിലും ഒന്ന് മാറി നില്ക്കാന് ഉള്ള മാന്യത അവര്‍ കാണിക്കേണ്ടതായിരുന്നു.
3 . എം.വി രാഘവന്‍. പ്രായാധിക്യം മൂലം ബുദ്ധിമുട്ടുന്ന അദ്ദേഹവും മാറി നില്ക്കാന് ഉള്ള മാന്യത കാണിച്ചില്ല.
4 . കുഞ്ഞാലികുട്ടി. കോടതിയെ സ്വാധീനിച്ചു എന്ന ആരോപണം വളരെ ലാഘവത്തോടെ കാണുന്ന ലീഗിനെയും യു.ഡി.എഫ് നെയും ജനങ്ങളൊരു പാഠം പഠിപ്പിക്കണം.
ജയിച്ചാല്‍ മന്ത്രിമാരാവാന്‍ മുകളില്‍ പറഞ്ഞ നാല് പേരും മുമ്പില്‍ തന്നെ ഉണ്ടാവും.
5 . അടൂര്‍ പ്രകാശ്. എന്റെ നാട്ടിലെ മണ്ഡലമായ കോന്നിയില്‍ തുടര്‍ച്ചയായി മൂന്നു തവണ ജയിച്ച അടൂര്‍ പ്രകാശിനെ ഇത്തവണ തോല്പിക്കാന്‍ ഉള്ള ബുദ്ധി കോന്നിക്കാര്‍ കാണിക്കണം. ഒരു മണ്ഡലവും ആരുടെയും കുത്തക ആയികൂടാ.
6 . സാക്ഷാല്‍ വി.എസ് അച്യുതാനന്ദന്‍ . ഇടതു കോട്ടയായ മലമ്പുഴയില്‍ അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ പാര്‍ട്ടി അനുകൂലികള്‍ തന്നെ മുന്‍കൈ എടുക്കണം. മാധ്യമങ്ങള്‍ ഊതിപെരുപ്പിച്ച ഒരു നേതാവാണ് വി.എസ്. യു,ഡി.എഫ് സ്ഥാനാര്‍ഥി ലതിക സുരേഷിന്റെ പല പ്രവര്‍ത്തികളും ബാലിശമായി പോയി എന്ന് പറയാതെ വയ്യ.
ഒന്ന് രണ്ടു സീറ്റുകളില്‍ എങ്കിലും ബി.ജെ.പി ജയിക്കണം.
യു.ഡി.എഫ് ന് ഒരിക്കലും മൃഗീയ ഭൂരിപക്ഷം ലഭിക്കരുത്.
യു.ഡി.എഫ് : 75 -80
എല്‍.ഡി.എഫ്: 60-65
ബി.ജെ.പി : 1-2
ഫലം ഇങ്ങനെ ആയാല്‍ ചെളി വാരി എറിയലിന്റെ ഈ തിരഞ്ഞെടുപ്പ് എല്ലാ മുന്നണികള്‍ക്കും ഒരു പാഠമാവും .
വോട്ട് ചെയ്യാനാവാത്ത ഒരു പ്രവാസിയുടെ ആഗ്രഹങ്ങള്‍ മാത്രം. :(
thats good thought, with this sort of lead, UDF will have a tough task to make a minister list. every tom dick and harry will ask for ministership.... hahaha that will be a good fun to watch!
ReplyDeleteee paranjathinte ellam opposite nadannu . karanam malayalikal parayum [prasangikkum cheyyilla
ReplyDelete