Monday, March 5, 2012

പിറവത്ത് അനൂപ്‌ തന്നെ ജയിക്കണം...

ഞാന്‍ ഒരു കോണ്‍ഗ്രസ്സുകാരന്‍ അല്ല എന്ന് ആദ്യമേ പറയട്ടെ.

പിറവത്തെ ഉപതിരഞ്ഞെടുപ്പില്‍ അനൂപ്‌ ജേക്കബ്‌ തന്നെ ജയിച്ച് ഉമ്മന്‍ ചാണ്ടിയുടെ ഭരണത്തിന് ആത്മ വിശ്വാസം കൊടുക്കണം.
വി.എസ്. അച്യുതാനന്ദന്റെ ഊതി വീര്‍പ്പിച്ച പ്രതിശ്ചായയില്‍ രണ്ടു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഒതുങ്ങി പോയ യു.ഡി.എഫ് മന്ത്രി സഭയെ ഇടയ്ക്ക് ഭീഷണി പെടുത്തി എല്‍... ഡി.എഫ് നേതാക്കള്‍ രസിക്കുന്നു .

അച്യുതാനന്ദന്റെ മന്ത്രിസഭയ്ക്ക് അഞ്ചു വര്ഷം എങ്ങനെയും ഭരിക്കാമെങ്കില്‍ ഉമ്മന്‍ ചാണ്ടിക്കും ആരെയും പേടിക്കാതെ ഭരിക്കാന്‍ അവകാശമുണ്ട്‌... . അത് ഉറപ്പിക്കാന്‍ പിറവത്തെ ജനങ്ങള്‍ അനൂപിനെ വിജയിപ്പിക്കും എന്ന് തന്നെ ആണ് എന്റെ വിശ്വാസം.

4 അഭിപ്രായങ്ങള്‍ ( comments ):

  1. അച്ചുതാനന്ദന്‍ എങ്ങനെയെങ്കിലും ഭരിച്ചതുകൊണ്ട് ഉമ്മന്‍ ചാണ്ടി ജയിക്കണം എന്നതല്ല, ഇപ്പോഴുള്ള ഭരണം വ്യക്തമായും ജനപക്ഷ ഭരണമായതുകൊണ്ടും ചില അഹങ്കാരങ്ങള്‍ക്ക്‌ അറുതി വരേണ്ടത് കൊണ്ടും അനൂപ് ജേക്കബ് ജയിക്കെണ്ടാതുണ്ട്.
    അനൂപിന്‍ വിജയാശംസകള്‍ .

    ReplyDelete
  2. രണ്ടു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഒതുങ്ങി പോയ യു.ഡി.എഫ് മന്ത്രി സഭയെ ഇടയ്ക്ക് ഭീഷണി പെടുത്തി രസിക്കുന്നത് ചാക്കിട്ട് പിടിച്ച് ഭരിക്കാന്‍ ഇല്ലെന്ന് ആദ്യം തന്നെ തീരുമാനിച്ച ഇടതു മുന്നണിയല്ല. ഭരണം മുഴുവനായും ഹൈജാക്ക് ചെയ്ത മുസ്ലിം ലീഗ് മുതല്‍ ഒന്നും അരയും എമ്മെല്ലേമാരുള്ള പിള്ളയുടെയും മറ്റും ഈര്‍ക്കില്‍ പാര്‍ട്ടികള്‍ തന്നെയല്ലെ?

    ആ ഗണത്തിലേക്ക് ഗ്രഹണ സമയത്ത് വിഷം മുറ്റുന്ന മറ്റൊരു ഈര്‍ക്കില്‍ പാര്‍ട്ടിയുടെ അംഗത്തെക്കൂടി വിജയിപ്പിക്കേണ്ടതുണ്ടോ?

    ReplyDelete
  3. ഇപ്പോഴുള്ള ഭരണം വ്യക്തമായും ജനപക്ഷ ഭരണമായതുകൊണ്ടും ചില അഹങ്കാരങ്ങള്‍ക്ക്‌ അറുതി വരേണ്ടത് കൊണ്ടും അനൂപ് ജേക്കബ് ജയിക്കെണ്ടാതുണ്ട്.

    ReplyDelete