Wednesday, January 27, 2010

മുരളീധരനെ വേണ്ടേ വേണ്ട ...

കരുണാകരന്‍ മകന്‍ മുരളീധരനെ കോണ്‍ഗ്രസിന്‌ വേണ്ട എന്ന് വീണ്ടും പ്രഖ്യാപിച്ച കെ.പി.സി.സി. ക്ക് ആശംസകള്‍.

'മൂന്ന് രൂപ അംഗത്വം ','രണ്ടു വര്‍ഷത്തേക്ക് സ്ഥാനങ്ങള്‍ വേണ്ട', 'വയോധികനായ കരുണാകരന്റെ ഒടുക്കത്തെ ആഗ്രഹം' ,'ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഉള്ളവരെല്ലാം കോണ്‍ഗ്രസില്‍ നിന്ന് പുറത്തു നിന്നിട്ടുള്ളവര്‍ ആണ്','ഹൈക്കമാണ്ട് നിര്‍ദേശം' തുടങ്ങി തക്കിട തരികിട സമ്മര്‍ദ്ദങ്ങളെ എല്ലാം ഭാവിയിലും ചെറുക്കാന്‍ കെ.പി.സി.സി. ക്ക് കഴിയട്ടെ.

ഇനി കുറെ നാള്‍ എങ്കിലും എല്ലാ മാധ്യമങ്ങളും ഈ മുരളി വിശേഷങ്ങള്‍ അവസാനിപ്പിക്കുക.

ഇന്ന് മുരളീധരന്‍ ആയിരിക്കുന്ന അവസ്ഥക്ക് കാരണം അയാള്‍ മാത്രമാണ്.
ചാനലുകളിലൂടെ ഉള്ള വീമ്പു പറച്ചില്‍ അഭ്യാസങ്ങള്‍ ആദ്യം നിര്‍ത്തുക.

ജനങ്ങളെ സേവിക്കാന്‍ അത്ര മുട്ടി നില്‍ക്കുക ആണെങ്കില്‍ ഇടതും വലതും അല്ലാത്ത ഒരു മൂന്നാം മുന്നണി ഉയര്‍ത്തികൊണ്ടു വരാന്‍ മുരളീധരന്‍ ശ്രമിക്കട്ടെ. അതിന് എന്റെ എല്ലാ ആശംസകളും.

Wednesday, January 6, 2010

ആയിരം നീന്തല്‍ കുളങ്ങള്‍ - തമാശ ആണോ?


ഒരു വര്ഷം കൊണ്ട്  കേരളത്തില്‍  ആയിരം സ്റ്റേഡിയങ്ങളും  നീന്തല്‍ കുളങ്ങളും നിര്‍മ്മിക്കും എന്ന് മന്ത്രി വിജയകുമാര്‍.


ഇത് മന്ത്രിയുടെ തമാശയോ അതോ മനോരമ വക അച്ചടി പിശകോ എന്നുറപ്പില്ല.

ഇപ്പറഞ്ഞത്‌ പ്രായോഗികം ആണോ? അതും ഒരു വര്ഷം കൊണ്ട്?






ഇപ്പോള്‍ ഉള്ള സ്റ്റേഡിയങ്ങളും  നീന്തല്‍ കുളങ്ങളും എല്ലാ സൌകര്യങ്ങളോടെ വൃത്തിയോടെ ആണോ സൂക്ഷിക്കുന്നത്?



കേരളത്തില്‍ മൊത്തം 991പഞ്ചായത്തുകള്‍.
അപ്പോള്‍ ഓരോ പഞ്ചായത്തിലും ഓരോ സ്റ്റേഡിയം വീതം വേണം.
ഞങ്ങളുടെ പഞ്ചായത്തില്‍ ഒരെണ്ണം ഉണ്ട് :)

 

ഇപ്പോള്‍ ഉള്ള സ്റ്റേഡിയങ്ങള്‍ ഉള്‍പെടെ ആണോ ആയിരം അതോ പുതിയ ആയിരം എന്നാണോ മന്ത്രി ഉദ്ദേശിച്ചത്?

കേരളം മൊത്തം കുളം കുത്താന്‍ ഉള്ള പരിപാടി ആണോ ആവോ?