Thursday, December 31, 2009

'ഭ്രമരം' ത്തിന്റെ സബ് ടൈറ്റിലുകള്‍, മോസര്‍ബേര്‍ വക .

മോഹന്‍ലാലിന്‍റെ 'ഭ്രമരം' സിനിമയുടെ ഡി.വി.ഡി. ഈയിടെ മോസര്‍ബേര്‍ (moserbaer) പുറത്തിറക്കിയിരുന്നു.


അതിലെ ചില ഇംഗ്ലീഷ് സബ് ടൈറ്റിലുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?കുറ്റം പറയാന്‍ വേണ്ടി അല്ല. സംഭവം രസം ആണ്. ഇതാ ചില സാമ്പിള്‍.



1. "വീട്ടു ഭരണം മാത്രം അല്ല. ചിലപ്പോള്‍ കൈ വരെ കഴുകി കൊടുക്കേണ്ടി വരും"
സബ് ടൈറ്റില്‍: " Not only house hold work, sometime I have to give his tie also in his hand"



2. "കൂലി.... കൊച്ചിലെ (ചെറുപ്പത്തിലെ) ഞങ്ങള്‍ പിള്ളാര്‍ ഇവനെ അങ്ങനെയാ വിളിച്ചിരുന്നത്‌"
"Boys at cochin always call him Coolie"

3. "സ്റെപ്പിനി ഇല്ലേ?... ശരി നീ പോയി ജാക്കി എടുത്തോണ്ട് വാ "
"You go and bring the jockey"

4. "അണ്ണാറക്കണ്ണാ വാ പൂവാല ചങ്ങാത്തം കൂടാന്‍ വാ"
"Mischievous kanna come. come & join me in the play"


5. "അത് ഇവന് സൈക്കിള്‍ വാങ്ങാന്‍ വേണ്ടി അച്ഛച്ചന്‍ കൊടുത്തതാണ്"
"Father gave me to buy Encyclopedia"

Wednesday, December 30, 2009

2009-ലെ 'അളുപുളി' അവാര്‍ഡുകള്‍.

എല്ലാവര്ക്കും നവവത്സരാശംസകള്‍

2009-ലെ മികച്ച പത്ത് ബ്ലോഗുകള്‍ക്കുള്ള 'അളുപുളി' അവാര്‍ഡുകള്‍ താഴെ പറയുന്ന ബ്ലോഗുകള്‍ നേടി.

1. മൊത്തം ചില്ലറ.
വര്‍ഷത്തിലെ ഒറ്റ പോസ്റ്റിലൂടെ അവാര്‍ഡ്‌ ജേതാക്കളുടെ ലിസ്റ്റില്‍ ആദ്യ സ്ഥാനം.. പോസ്റ്റുകളുടെ എണ്ണത്തില്‍ അല്ല കാര്യം.
'മൊത്തം ചില്ലറ ' യിലെ പോസ്റ്റുകള്‍ വായിച്ചു ചിരിക്കാതിരിക്കാന്‍ ഒരിക്കലും കഴിയില്ല.
ഇനി ഒന്നേ അറിയേണ്ടു. ഇതിനെ വെല്ലാന്‍ വിശാലമനസ്ക്കന്റെ ഒരു പോസ്റ്റ്‌ ഈ വര്ഷം അവസാന നിമിഷം പ്രതീക്ഷിക്കാമോ.

2. ബ്രിജ് വിഹാരം.
നരമ്മവും നൊമ്പരവും ഇടകലര്‍ന്ന, അരികും മൂലയും ഒക്കെ നന്നായി ചെത്തി മിനുക്കിയ ലക്ഷണം ഒത്ത പോസ്റ്റുകള്‍.

3. കായംകുളം സൂപ്പര്‍ഫാസ്റ്റ് .
ശുദ്ധമായ നര്‍മ്മം. സുന്ദര ബ്ലോഗ്ഗര്‍.

4. നീര്‍‌മിഴിപ്പൂക്കള്‍.
അനുഭവങ്ങള്‍ ശുദ്ധമായി അവതരിപ്പിക്കുന്നു ഏച്ചുകെട്ടുകള്‍ ഇല്ലാതെ.

5. നന്ദപര്‍വ്വം.
എഴുത്തും വരയും എല്ലാം സുന്ദരം.

6. കേരള ഹ ഹ ഹ !
വലിയ ശരീരവും അതിനൊത്ത മനസും ഉള്ള ബ്ലോഗര്‍. ചെറായിയിലെ വരയ്ക്ക് ബോണസ് പോയിന്റ്‌.

7. പോങ്ങുമ്മൂടന്‍
ഹാസ്യം കൈകാര്യം ചെയ്യുന്ന ഒരു ഭയങ്കര പുലി.

8.നര്‍മ്മ സദസ്സ്
അധികം എഴുതിയിട്ടില്ല എങ്കിലും ചിരിപ്പിക്കാന്‍ ഉള്ള കഴിവ് അപാരം.

9. ആദ്യാക്ഷരി.
മലയാളം ബ്ലോഗിലെ തുടക്കാര്‍ക്ക് മാത്രമല്ല, എല്ലാവര്ക്കും ഉപകാരപ്രദമായ ബ്ലോഗ്‌.

10. ബെര്‍ളിത്തരങ്ങള്‍
സൂര്യന് കീഴെ എന്തിനെ പറ്റിയും പോസ്റ്റുകള്‍ പ്രതീക്ഷിക്കാവുന്ന ഒരു ബ്ലോഗ്‌ യന്ത്രം. അപാര ഭാവന വിളയാട്ടം.




2009-ലെ മോശം ബ്ലോഗുകള്‍ക്കുള്ള 'പുളുപുളി' അവാര്‍ഡുകള്‍ താഴെ പറയുന്ന ബ്ലോഗുകള്‍ നേടി.

1. കൊള്ളികള്‍
കവിത്വം കൊണ്ട് അനുഗ്രഹീതന്‍. പക്ഷെ കയ്യിലിരുപ്പു കൊണ്ട് മോശം ബ്ലോഗുകളുടെ പട്ടികയില്‍.

2. Sharan's Xerox ബ്ലോഗ്‌
ബ്ലോഗ്‌ കോപ്പി അടിയില്‍ ഏറ്റവും പുതിയ അവതാരം.  ഒരു അവാര്‍ഡ്‌ അര്‍ഹിക്കുന്നു.

3. ജിക്കൂസ്
നല്ല ഭാവി ഉള്ള ബ്ലോഗിലെ പയ്യന്‍. പക്ഷെ പലപ്പോഴും മുതിര്‍ന്നവരുടെ ട്രൌസര്‍ ഇട്ടു ബ്ലോഗില്‍ വിളയാടാന്‍ ശ്രമം.

Monday, December 28, 2009

ഇതും കണ്ണുമടച്ചു വിഴുങ്ങിക്കോ.

1992 -ല്‍ ശ്രീ. കെ. കരുണാകരനുണ്ടായ കാര്‍ അപകടവും അതെ തുടര്‍ന്ന് ഉണ്ടായ ചില നിഗൂഡ സംഭവങ്ങളുടെയും രഹസ്യം ഇതാ 17 വര്‍ഷങ്ങള്‍ക്കു ശേഷം പുറത്തു വരുന്നു മനോരമ അഴ്ച്ചപതിപ്പിലൂടെ.

രാത്രിയില്‍ ഉണ്ടായ അപകടത്തിന് ശേഷം നേരം വെളുക്കും മുമ്പേ അപകടത്തില്‍ തകര്‍ന്ന കാര്‍ സംഭവ സ്ഥലത്ത് നിന്നും മാറ്റി.
പത്ര റിപ്പോര്‍ട്ടര്‍മാര്‍ ഒക്കെ വരുന്നതിനും മുമ്പേ.

കാറില്‍ പല പെട്ടികളിലായി കള്ളപ്പണം ഉണ്ടായിരുന്നു എന്ന് ആരോപണം ഉയര്‍ന്നിരുന്നു.

പക്ഷെ കാര്‍ മാറ്റാന്‍ ഉണ്ടായ കാരണം അതി ഭയങ്കര രഹസ്യം ആയിരുന്നു.
അന്നത്തെ ഐ.ജി. ജോസഫ്‌ തോമസ്‌ ഇതാ 17 വര്‍ഷങ്ങള്‍ക്കു ശേഷം അത് മനോരമ വാരികയിലൂടെ വെളിപ്പെടുത്തുന്നു.
അപകടത്തിന്റെ ഭീകരത കണ്ടു ആശുപത്രി കിടക്കയില്‍ വച്ച് കരുണാകരന് മുഖ്യ മന്ത്രി സ്ഥാനം നഷ്ട്ടപെടതിരിക്കാന്‍ വേണ്ടി ആണ് കാര്‍ മാറ്റിയത്.

ഇത്ര കളങ്കം ഇല്ലാത്ത ഒരു കാരണം കൊണ്ട് കാര്‍ മാറ്റിയപ്പോള്‍ അസൂയക്കാര്‍ എന്തൊക്കെ ആണ് പറഞ്ഞു പരത്തിയത്.

മനോരമ ആഴ്ചപതിപ്പ് ഇവിടെ വായിക്കാം

നുണ വീരനായ ഒരാളുടെ സില്‍ബന്ധി നുണ വീരന്മാരുടെ വാരികയിലൂടെ വെളിപ്പെടുത്തുന്ന ഇത്തരം രഹസ്യങ്ങള്‍ തൊണ്ട തൊടാതെ വിഴുങ്ങാന്‍ പറ്റുമോ?

ഇങ്ങനുള്ള പഴയ രഹസ്യങ്ങളും മറ്റും വെളിപ്പെടുത്തുന്നത് ഒരു ഫാഷന്‍ ആണല്ലോ ഇപ്പോള്‍.
ഡി.ജി.പി ആയി വിരമിച്ച ജോസഫ്‌ തോമസ്‌ ഒരു പുസ്തകം എഴുതുന്നു. അതിനുള്ള ഒരു പബ്ലിസിറ്റി ആണോ ഇതുകൊണ്ട് ഉദ്ദേശിച്ചത്?

Tuesday, December 15, 2009

ഇന്ത്യക്കാരന്‍ എന്താണ് ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്യുന്നത്?

ഒരു ഇമെയില്‍ ഫോര്‍വേഡ്. പഴയതാണോ എന്നറിയില്ല.

ഇന്ത്യക്കാരന്‍ എന്താണ് ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്യുന്നത്?

 google.com -ഉം google.in -ഉം തമ്മില്ലുള്ള വ്യതാസ്യം ഇതാ..








Monday, December 14, 2009

അമ്പട ഞാനേ... എടാ ഭയങ്കരാ...

അങ്ങനെ ഞാനും കോപ്പി അടിക്കപ്പെട്ട ബ്ലോഗര്മാരുടെ ക്ലബ്ബില്‍ അംഗം ആയി.

നന്ദി ശരണെ.. നന്ദി.


അടിച്ചു മാറ്റപ്പെടാന്‍ യോഗ്യത ഉള്ള ചില പോസ്റ്റുകള്‍ ഞാന്‍ എഴുതിയിട്ടുണ്ട് എന്നറിഞ്ഞതിന്റെ സന്തോഷം കൊണ്ട് എനിക്കിപ്പോള്‍ ഇരിക്കാന്‍ വയ്യ.

പോസ്റ്റുകള്‍ അടിച്ചു മാറ്റുക മാത്രമല്ല ബെര്‍ളിയുടെ ഒക്കെ പോസ്റ്റുകള്‍ പോലെ എന്റെയും പോസ്റ്റുകള്‍  ഇമെയില്‍ ഫോര്‍വേഡ് ആക്കി സഹായിക്കണം എന്ന് ഇതിനാല്‍ അഭ്യര്‍ത്ഥിക്കുന്നു.

പാവം പിടിച്ച എന്റെ പോസ്റ്റ്‌ തന്നെ  അടിച്ചു മാറ്റി ബ്ലോഗ്‌ തുടങ്ങിയതിന്റെ ഐശ്വര്യം താങ്കള്‍ക്കും താങ്കളുടെ ബ്ലോഗിനും ഉണ്ടായിരിക്കട്ടെ.

എന്റെ മാത്രമല്ല അവിടെ കണ്ട മൂന്നാല് പോസ്റ്റുകള്‍ മറ്റു പലരുടെയും അടിച്ചു മാറ്റിയതാണ്.
അത്യാവശ്യക്കാര്‍  ദയവായി അവിടെ പോയി അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുക.

കുറെ നാള്‍ മുമ്പ് 'വേണാട്' എന്ന ബ്ലോഗില്‍ എന്റെ പോസ്റ്റ്‌ കണ്ടപ്പോള്‍ അത് അഗ്രിഗേറ്റര്‍ പോലെ എന്തോ സംഭവം ആണെന്നാ ആദ്യം കരുതിയത്‌.

പക്ഷെ പിന്നീട് മറ്റാരുടെയോ പോസ്റ്റ്‌ വായിച്ചപ്പോള്‍ ആണ് അവിടെ പോസ്റ്റുകള്‍ അടിച്ചു മാറ്റുന്ന ഒരു യന്ത്രം തന്നെ സ്ഥാപിച്ചിരുന്നു എന്ന് മനസിലായത്.


അടുത്ത പോസ്റ്റ്‌ എന്തിടും എന്ന് കരുതി ഇരിക്കുമ്പോള്‍ ആണ് 'ശ്രീ' യുടെ ഒരു കമന്റ്‌ കിട്ടിയത്.
നന്ദി  ശ്രീ.

Tuesday, December 8, 2009

ബീമപള്ളി ഇസ്ലാമിന് ഒരു മറുപടി.

ഒരു ക്രിസ്ത്യാനി ആണെങ്കിലും ബൈബിള്‍ ഉദ്ദരിച്ച്‌ ഒരാളോട് തര്‍ക്കിക്കാന്‍ ഉള്ള അറിവ് എനിക്ക് ഇല്ല എന്നതില്‍ ലജ്ജിക്കുന്നു.

എങ്കിലും  ബീമപള്ളി ഇസ്ലാം എന്ന അനോണി ബ്ലോഗിലെ 'കുരിശ് മരണം ഖുര്‍ആനിലും ബൈബിളിലും.! ' എന്ന പോസ്റ്റിനു ഒരു മറുപടി.

ബൈബിളിനെ പറ്റി പറഞ്ഞതില്‍ വല്ല സത്യം ഉണ്ടോ എന്ന് ബൈബിളില്‍ തന്നെ നോക്കാം എന്ന് കരുതി.

ആ പോസ്റ്റിലെ ചില ഭാഗങ്ങളും എന്റെ മറുപടിയും താഴെ.
"
ബൈബിളില്‍ തന്നെ ബൈബിളിനെതിരായ പരാമര്‍ശങ്ങളാണു ഈ സംഭവത്തില്‍ നാലു സുവിശേഷകരും വിത്യസ്തമായി നല്‍കുന്നതു.

ചുമ്പനത്തിലൂടെയാണ് യൂദാസു യേശുവിനെ ഒറ്റിക്കൊടുത്തതെന്നു മത്തായി പറയുമ്പോള്‍ അത്തരം ഒരു സൂചന യോഹന്നാന്റെ സുവിശേഷത്തില്‍ ഇല്ല.


#ചുംബനത്തിലൂടെ ഒറ്റി കൊടുത്തു എന്ന് യോഹന്നാന്‍ പറയുന്നില്ല. യേശു സ്വയം മുന്നോട്ട് വന്നു എന്ന് പറയുന്നു.

യേശുവിനെ പിടിച്ചു ആദ്യം കയ്യാഫാസിന്റെടുക്കലാണ് കൊണ്ട്പോയതെന്ന് മത്തായി പറയുമ്പോള്‍ കയ്യാഫാസിന്റെ ബന്ധുവായ അന്നാസിന്റടുക്കലാണ് പോയതെന്ന് ലൂക്കോസ് പറയുന്നു. 


#ഇത് തികച്ചും തെറ്റാണു. അന്നാസിന്റെ അടുക്കല്‍ കൊണ്ട് പോയി എന്ന് ഒരിടത്തും പറയുന്നില്ല.

"യേശുവിനെ പിടിച്ചു ബന്ധിച്ചവര്‍ പ്രധാന പുരോഹ്ഹിതനായ കയ്യഫസിന്റെ അടുത്തേക്ക് അവനെ കൊണ്ട് പോയി". മത്തായി  26:57-57


"അവര്‍ അവനെ പിടിച്ച് പ്രധാനാചാര്യന്റെ വീട്ടിലേക്ക് കൊണ്ട് പോയി.പത്രോസ് അകലെയായി അവനെ അനുഗമിച്ചിരിക്കുന്നു" ലൂക്കോസ് 22: 54-54



കുരിശു ചുമന്നത് യേശുവാണെന്ന് മത്തായി പറയുമ്പോള്‍ അതല്ല യേശുവിനോടോപ്പമുള്ള മറ്റൊരാളാണ് ചുമന്നതെന്ന് മാര്‍ക്കോസ് പറയുന്നു. 



#യേശുവിനെ കൊണ്ട് കുരിശു ചുമപ്പിച്ചാല്‍ 'ഗോല്‍ഗോഥാ' മല വരെ എത്തില്ല എന്ന് അറിയാവുന്ന പടയാളികള്‍ ഇടയ്ക്കു ശിമയോനെ കൊണ്ട് കുരിശു   ചുമപ്പിക്കുന്നുണ്ട്.

"അവര്‍ പോകുന്ന വഴി ശിമയോന്‍ എന്ന ഒരു കിറേനേക്കാരനെ  കണ്ടു മുട്ടി. യേശുവിന്റെ കുരിശു ചുമക്കാന്‍ അവര്‍ അവനെ നിര്‍ബന്ധിച്ചു" മത്തായി 27: 32-൩൨

"അലക് സാണ്‍ടാറിന്റെയും റൂഫസിന്റെയും പിതാവായ കിറേനേക്കാരന്‍ ശിമയോന്‍ നാട്ടിന്‍പുറത്ത് നിന്നു വന്ന് അതിലെ കടന്നു പോവുക ആയിരുന്നു. യേശുവിന്റെ കുരിശു ചുമക്കാന്‍ അവര്‍ അവനെ നിര്‍ബന്ധിച്ചു" മാര്‍ക്കോസ് 15: 21-21 .

മത്തായിയുടെ സുവിശേഷ പ്രകാരം അവസാനസമയത്ത് കുരിശില്‍ കിടന്നു യേശു പറഞ്ഞത് ദൈവമേ ദൈവമേ എന്നെ കൈവിട്ടതെന്തു എന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ജീവന്‍ വെടിഞ്ഞു എന്നാണ്.


പക്ഷെ യോഹന്നാന്‍ പറയുന്നത് മരണ സമയത്ത് എല്ലാം നിവിര്‍ത്തിയായി എന്ന് പറഞ്ഞു കൊണ്ട് തല ചായിച്ചു സമാധാനത്തോടെ ജീവനെ ഏല്‍പ്പിച്ചു എന്നാണ്.
#
"ആറാം മണിക്കൂര്‍ മുതല്‍ ഒമ്പതാം മണിക്കൂര്‍ വരെ ഭൂമിയിലെങ്ങും അന്ധകാരം വ്യാപിച്ചു.ഏകദേശം ഒമ്പതാം മണികൂര്‍ ആയപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു. ഏലി, ഏലി സബക്ഥാനി.  അതായത്, എന്റെ ദൈവമേ,എന്റെ ദൈവമേ എന്ത് കൊണ്ട് നീ എന്നെ ഉപേക്ഷിച്ചു? അടുത്ത് നിന്നിരുന്നവരില്‍ ചിലര്‍ ഇത് കേട്ടു പറഞ്ഞു: അവന്‍ ഏലിയായെ വിളിക്കുന്നു.ഉടനെ അവരില്‍ ഒരാള്‍ ഓടിച്ചെന്നു നീര്‍പ്പഞ്ഞിയെടുത്ത്‌ വിനാഗിരിയില്‍ മുക്കി, ഒരു ഞാണിന്മേല്‍ ചുറ്റി അവനു കുടിക്കാന്‍ കൊടുത്തു.അപ്പോള്‍ മറ്റുള്ളവര്‍ പറഞ്ഞു:നില്‍ക്കു, ഏലിയാ വന്ന് അവനെ രക്ഷിക്കുമോ എന്ന് കാണട്ടെ.യേശു ഉച്ചത്തില്‍ നിലവിളിച്ചു കൊണ്ട് ജീവന്‍ വെടിഞ്ഞു" മത്തായി 27: 45-50


"അനന്തരം, എല്ലാം നിറവേറിക്കഴിഞ്ഞുവെന്ന് അറിഞ്ഞു തിരുവെഴുത്തു പൂര്‍ത്തിയാകാന്‍ വേണ്ടി യേശു പറഞ്ഞു: എനിക്ക് ദാഹിക്കുന്നു. ഒരു പാത്രം നിറയെ വിനാഗിരി അവിടെ ഉണ്ടായിരുന്നു.അവര്‍ വിനാഗിരിയില്‍ കുതിര്‍ത്ത ഒരു നീര്‍പ്പഞ്ഞി ഹിസോപ്പു ചെടിയുടെ തണ്ടില്‍ വച്ച് അവന്റെ ചുണ്ടോടു അടുപ്പിച്ചു.യേശു വിനാഗിരി സ്വീകരിച്ചിട്ട് പറഞ്ഞു: എല്ലാം പൂര്‍ത്തിയായിരിക്കുന്നു. അവന്‍ തല ചായ്ച്ച് ആത്മാവിനെ സമര്‍പ്പിച്ചു." യോഹന്നാന്‍ 19:28-30.


അവിടുന്നും ഇവിടുന്നും പൊട്ടും പൊടിയും ഒക്കെ  അപ്പാടെ വിഴുങ്ങി പോസ്റ്റുകളിലൂടെ ചര്‍ദ്ദിക്കുന്നതിന് മുമ്പ് അല്‍പ്പം വായന ആവാം.

അത് ബൈബിള്‍ ആയാലും ഖുറാന്‍ ആയാലും.
Bible on the web.
Quran Explorer.
രണ്ടിലും അദ്ധ്യായവും  വാക്യവും ഒക്കെ തിരയാം.


പിന്നെ ഇങ്ങനെ ബൈബിള്‍ ശരിയല്ല, യേശു മരിച്ചിട്ടില്ല എന്നൊക്കെ പ്രചരിപ്പിച്ചു ഊര്‍ജ്ജം കളയാതെ, 'സമാധാനത്തിന്റെ' മതത്തിലെ തോക്കേന്തിയ യുവാക്കളെ 'സമാധാനം' എന്ന വാക്കിന്റെ അര്‍ഥം എങ്കിലും പഠിപ്പിക്കാന്‍ ഉപയോഗിക്കു. അതും ലോകത്ത് മുസ്ലിങ്ങള്‍ ഏറ്റവും സമാധാനത്തോടെ ജീവിക്കാന്‍ സാഹചര്യം ഉള്ള ഇന്ത്യയുടെ നെഞ്ചത്ത്‌ തന്നെ കയറുന്ന ചെറുപ്പക്കാരെ.

അന്ധര്‍ അന്ധരെ വഴി നടത്തുന്ന പോലെ ആവരുത്.

Monday, December 7, 2009

ഇന്റര്‍നാഷണല്‍ കേരള കമ്പ്യൂട്ടര്‍ സൊസൈറ്റി

'ദീപിക ഓണ്‍ലൈന്‍ പ്രവാസി'-യില്‍ ആണ് ഇങ്ങനൊരു പ്രസ്ഥാനത്തെ പറ്റി അറിയാന്‍ ഇടയായത്.
വിവര സാങ്കേതിക രംഗത്ത് ലോകം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന കേരളീയര്‍ക്ക് വേണ്ടി ഉള്ള പ്രസ്ഥാനം.

2010 -ല്‍ ലണ്ടനില്‍ കുടുംബ മേള ഒക്കെ നടത്തുന്നു പോലും.

http://www.ikcoms.net

ഇന്‍റര്‍നെറ്റില്‍ വെബ്സൈറ്റ് ടെമ്പ്ലേറ്റുകള്‍ ആയിരക്കണക്കിന് ലഭ്യമാകുമ്പോള്‍, അതും സൌജന്യമായി, ഇത്തരം കൂറ, തല്ലിപ്പൊളി വെബ്സൈറ്റുകള്‍ കാണുമ്പൊള്‍ ഇവരൊക്കെ എന്നാ വിവര സാങ്കേതികം ആണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാവുന്നില്ല.

ഇത് കാണുമ്പൊള്‍ 'അക്കരക്കാഴ്ചകള്‍' സീരിയലിലെ ജോര്‍ജ് തെക്കുംമൂട്ടില്‍ പറയുന്ന 'അമേരിക്കന്‍ മലയാളി ഇന്ത്യന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (AMINA)' ആണ് ഓര്‍മ്മയില്‍  വരുന്നത്.

വേറൊരു ലിങ്കും ഓടുന്നില്ല എങ്കിലും 'മഹാനായ പ്രസിഡന്റിന്റെ' ജീവചരിത്രവും പടവും ഒക്കെ ഭേഷായി കൊടുത്തിട്ടുണ്ട്‌.

Saturday, December 5, 2009

മഞ്ഞിലുറങ്ങിയ ആനക്കുട്ടി - ല്യുബ

നാല്പ്പതിനായിരത്തോളം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ് മരിച്ച് മഞ്ഞുപാളികളില്‍ ശരീരം കേടാകാതെ കിടന്ന ഒരു ആനക്കുട്ടിയെ രണ്ടു വര്ഷം മുമ്പ് സൈബീരിയയില്‍ നിന്നും കണ്ടെടുത്തു.

ആനകുട്ടി എന്ന് വിളിക്കാമോ എന്നുറപ്പില്ല, വംശ നാശം സംഭവിച്ച ആനയുടെ പൂര്‍വികര്‍ ആയ മാമ്മോത്ത് (Woolly Mammoth) വിഭാഗത്തില്‍ പെട്ടതാണ് ശാസ്ത്രഞ്ജര്‍ 'ല്യുബ' ( ഇത് കണ്ടെത്തി പുറം ലോകത്തെ അറിയിച്ച തദ്ദേശവാസി 'യുറി ഖുദി' ,Yuri Khudi, യുടെ ഭാര്യയുടെ പേരാണ് Lyuba) എന്ന് പേരിട്ട ഈ ആനക്കുട്ടി.




ഒരു മാസം മാത്രം പ്രായം ഉള്ളപ്പോള്‍ 'ല്യുബ' മരിച്ചത് ചെളിയില്‍ മുങ്ങി ആണെന്ന് കരുതപ്പെടുന്നു.




ഇതിനു മുമ്പും കേടാകാത്ത ഇത്തരം ശരീരങ്ങള്‍ കിട്ടിയിട്ടുണ്ട് എങ്കിലും അധികം കേടാകാതെ കിട്ടുന്നത് ആദ്യം. അത് കൊണ്ട് തന്നെ 'ല്യുബ' യെ കിട്ടിയത് നിധി കിട്ടിയത് പോലെ ആണ് ശാസ്ത്ര ലോകം കരുതുന്നത്.

'ല്യുബ' യുടെ ശരീരത്തില്‍ നടത്തുന്ന പരീക്ഷണങ്ങളിലൂടെ മംമോത്തുകളെ പറ്റിയും, അക്കാലത്തെ സസ്യങ്ങളെ പറ്റിയും ഒക്കെ കൂടുതല്‍ കൂടുതല്‍ വിവരങ്ങള്‍ ശാസ്ത്രഞ്ജര്‍ കണ്ടു പിടിക്കും. എന്തിനേറെ പറയുന്നു 'ല്യുബ' കുടിച്ച മുലപ്പാലിന്റെ അംശങ്ങള്‍ പോലും പരീക്ഷണവിധേയമായി.

പരീക്ഷണങ്ങള്‍ക്ക് ശേഷം 'ല്യുബ'  ഒരു പ്രദര്‍ശന വസ്തു ആകും.

'ല്യുബ' യെ ആദ്യം കണ്ടെത്തിയത് അതിശൈത്യത്തില്‍ ജീവിക്കുന്ന 'നെനെട്സ് (nenets ) വിഭാഗത്തില്‍ പെട്ട 'യൂറി ഖുദി (Yuri Khudhi)' ആണ്. അങ്ങനെ അവരുടെ ജീവിത രീതികളെ പറ്റിയും പുറം ലോകം കൂടുതല്‍ അറിഞ്ഞു.









ഇനി അവശേഷിക്കുന്നത് ഒരു 'മില്യണ്‍ ഡോളര്‍ ചോദ്യം' ആണ്.

 'ല്യുബ' യെ ഉപയോഗിച്ച് ക്ലോണിംഗ് നടത്തി  ഒരു വൂളി മാമ്മോത്തിനെ (Woolly Mammoth) നെ ജീവനോടെ ഉണ്ടാക്കി എടുക്കാന്‍ ശാസ്ത്ര ലോകത്തിന് കഴിയുമോ?

ഉത്തരം കിട്ടാന്‍ കാത്തിരിക്കണം.


'ല്യുബ' യുടെ കൌതുകമുള്ള കഥ വായിക്കാനും, 'Waking the Baby Mammoth documentary' എന്നൊരു ഡോകുമെന്ററി കാണാനും ഇടയായതാണ് ഈ പോസ്റ്റിനു കാരണം. കൂടുതല്‍ ശാസ്ത്രീയമായ വിവരങ്ങള്‍ക്ക് ഇന്റര്‍നെറ്റ്‌ സെര്‍ച്ച്‌ ചെയ്യുക.

courtesy for images : www.about.com

Thursday, December 3, 2009

പഴശ്ശിരാജാ ആര്‍.എസ്.എസ് ആയോ?

 ഇപ്പോള്‍ ഇമെയില്‍ ഫോര്‍വേഡ്കളുടെ കാലം അല്ലെ.

രണ്ടു ദിവസം മുമ്പ് കിട്ടിയ ഒരു ഇമെയില്‍ ഫോര്‍വേഡ് ആണ് താഴെ.
മുമ്പ് ശിവരാത്രി 'മിശിഹാരാത്രി' ആക്കിയ വിദ്വാന്‍ തന്നെ ആണ് ഇതും പടച്ചു വിട്ടതെന്ന് തോന്നും.
മന:പൂര്‍വമോ അല്ലാതെയോ ഉള്ള അക്ഷരതെറ്റുകള്‍ ധാരാളം.






ഇങ്ങനെ എന്തൊക്കെ ഇമെയില്‍ തമാശകള്‍.